രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ മൂല്യം ഏകദേശം മൂന്ന് ലക്ഷം കോടി രൂപ:Piyush Goyal
  • രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ മൂല്യം ഏകദേശം മൂന്ന് ലക്ഷം കോടി രൂപയാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി Piyush Goyal പറഞ്ഞു.
  • രാജ്യത്തെ 80,000 സ്റ്റാർട്ടപ്പുകൾ കേന്ദ്ര വ്യവസായ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  • 2022ന്റെ ആദ്യ മൂന്നു പാദങ്ങളിൽ ഇന്ത്യൻ ടെക് സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത് 15.7 ബില്യൺ ഡോളറെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
  • ആഗോള വ്യാപാര സംഘടനയായ നാസ്കോമിന്റെ (NASSCOM) പഠനത്തിലാണ് കണ്ടെത്തൽ.
  • NASSCOM റിപ്പോർട്ട് അനുസരിച്ച്, 2022 സെപ്തംബർ അവസാനത്തോടെ, ഫണ്ടിംഗ് ഡീലുകൾ 78 ശതമാനം വർധിച്ച് 215 ആയി.
  • ആകെ ഡീൽ മൂല്യത്തിന്റെ 37 ശതമാനവും സംഭാവന ചെയ്തത് ഫിൻടെക് കമ്പനികളാണ്.
  • ആകെ ഫിൻ‌ടെക് ഫണ്ടിംഗ് മൂല്യത്തിലേക്ക് ഏകദേശം 48 ശതമാനവും ഫിൻടെക് സ്റ്റാർട്ടപ്പുകൾ സംഭാവന ചെയ്തു.
  • റിപ്പോർട്ട് പ്രകാരം, 2022 ഒക്ടോബർ വരെ, രാജ്യത്ത് 26ഓളം യൂണികോണുകൾ സൃഷ്ടിക്കപ്പെട്ടു.
  • OneCard, 5ire, Tata1mg, Shiprocket, Molbio എന്നിവ ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ യൂണികോണുകളായവയാണ്.
  • 210 മില്യൺ ഡോളറുമായി എഡ്‌ടെക് സ്റ്റാർട്ടപ്പായ upGrad ഏറ്റവും വലിയ ഫണ്ട് സമാഹരണം നടത്തി.
  • നിക്ഷേപ രംഗത്ത്, Blume Ventures, Sequoia India, Accel എന്നിവയാണ് കൂടുതൽ ഡീലുകൾക്ക് നേതൃത്വം നൽകിയത്.

India’s startup ecosystem is valued at about Rs 3 trillion. Indian tech startups raised $15.7 billion in CY22. Revealed a report by the National Association of Software and Service Companies (NASSCOM).

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version