ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പായ ബൈജൂസ് (BYJU’s),അതിന്റെ അനുബന്ധ സ്ഥാപനമായ ആകാശിന്റെ(Aakash) IPO (ഇനിഷ്യൽ പബ്ലിക് ഓഫറിംഗ്)  അവതരിപ്പിക്കാനുളള പദ്ധതിയിലാണ്.

  • 2023 ജനുവരിയിൽ മാർക്കറ്റ് റെഗുലേറ്റർ സെബിക്ക് പേപ്പറുകൾ ഫയൽ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, 2024 ജൂണിൽ അല്ലെങ്കിൽ FY24 ന്റെ ആദ്യ പകുതിയോടെ ലിസ്റ്റ് ചെയ്യാൻ പദ്ധതിയിടുന്നു.
  • ഐപിഒയുടെ വലുപ്പം ഒരു ബില്യൺ ഡോളറാകുമെന്നാണ് റിപ്പോർട്ടുകൾ. ഓഫ്‌ലൈൻ കോച്ചിംഗ് ശൃംഖലയായ ആകാശിന്റെ മൂല്യം പ്രതീക്ഷിക്കുന്നത് 3.5-4 ബില്യൺ ഡോളറാണ്.
  • BYJU’s യുഎസ് ലിസ്റ്റിംഗിനുളള പദ്ധതിയിലാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ബൈജൂസ് ഐപിഒ വൈകുന്ന സമയത്താണ് ആകാശിന്റെ  പൊതു ഓഹരി വിൽപനയെന്നതാണ് ശ്രദ്ധേയം.

ഇന്ത്യൻ വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്നായ ഏകദേശം 950 മില്യൺ ഡോളറിന്റെ ക്യാഷ് ആൻഡ് സ്റ്റോക്ക് ഡീലിൽ 2021 ഏപ്രിലിലാണ് ബൈജൂസ് ആകാശിനെ സ്വന്തമാക്കിയത്. ആകാശ് എജ്യുക്കേഷണൽ വാങ്ങുന്നതിനുള്ള ഇടപാടിന്റെ ഭാഗമായി പ്രൈവറ്റ്-ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണിന്  നൽകാനുള്ള കുടിശ്ശിക 19 ബില്യൺ രൂപ (234 ദശലക്ഷം ഡോളർ) തീർത്ത്  നൽകാൻ ബൈജൂസിന് കഴിഞ്ഞിരുന്നു.

ഇന്ത്യയിലെ മുൻനിര കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്നായ ആകാശ് JEE, NEET ടെസ്റ്റ് പ്രിപ്പറേഷൻ വാഗ്ദാനം ചെയ്യുന്നു.1988 മുതൽ കോച്ചിംഗ് മേഖലയിൽ സജീവമാണ്. ഏറ്റെടുക്കലിനുശേഷ ആകാശ് 100 ശതമാനത്തിലധികം വളർന്നു. ബൈജൂസ് നടത്തുന്ന കമ്പനിയായ തിങ്ക് & ലേൺ പ്രൈവറ്റ് ലിമിറ്റഡ് അതിന്റെ പ്രാഥമിക ബിസിനസ്സ് പ്രവർത്തനങ്ങൾക്കായി 300 കോടി രൂപ (36.45 മില്യൺ ഡോളർ) അതിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ആകാശ് എജ്യുക്കേഷണൽ സർവീസസിൽ നിന്ന് ‌ വായ്പയെടുക്കുമെന്ന് ഈ ആഴ്ച ആദ്യം വാർത്തകൾ വന്നിരുന്നു.

BYJU’s is in talks with bankers to list its offline coaching chain Aakash Educational Services, in the beginning of 2023.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version