അറിയണം, WhatsApp അവതരിപ്പിക്കുന്ന പുതിയ ഫീച്ചറുകൾ, WhatsApp is testing five new features

നിങ്ങളുടെ മെസ്സേജിംഗ് അനുഭവം മികച്ചതാക്കാൻ പുതിയ എക്സൈറ്റിങ് ഫീച്ചറുകൾ അവതരിപ്പിക്കുകയാണ് വാട്സാപ്പ്. വാട്സാപ്പ് കൊണ്ടുവരുന്ന 5 ഫീച്ചറുകളേതൊക്കെയെന്നറിയാം.

ഗ്രൂപ്പ് ചാറ്റിൽ പ്രൊഫൈൽ പിക്ചർ    

ഗ്രൂപ്പ് ചാറ്റുകളിൽ, ചാറ്റ് ബബിളിനടുത്തായി മെസ്സേജ് അയക്കുന്നവരുടെ പ്രൊഫൈൽ പിക്ചർ കാണാൻ കഴിയുന്ന അപ്ഡേറ്റ് ഉടൻ അവതരിപ്പിക്കും. നിലവിൽ ആളുകളുടെ പേരുകൾ മാത്രമേ ചാറ്റിൽ ദൃശ്യമാവുകയുള്ളൂ. പുതിയ ഫീച്ചറിലൂടെ നിങ്ങൾ ആരോടാണ് സംസാരിക്കുന്നതെന്ന് തിരിച്ചറിയാൻ എളുപ്പമാകും.

അടിക്കുറിപ്പുകളോടെ മീഡിയ ഫോർവേഡ് ചെയ്യാം

 ഫോർവേഡ് ചെയുന്ന മീഡിയയ്ക്ക് അടിക്കുറിപ്പ് നൽകാൻ കഴിയുന്ന ഫീച്ചർ വാട്സാപ്പ് ഉടൻ അവതരിപ്പിക്കും. നിലവിൽ, മീഡിയയും ക്യാപ്ഷനും വ്യത്യസ്തമായാണ് അയക്കാൻ കഴിയുക. പുതിയ ഫീച്ചർ ഉപയോഗിച്ച്, ഫോർവേഡ് ചെയുന്ന ചിത്രത്തിന്റെയും വീഡിയോയുടെയും ചുവടെ അഭിപ്രായം എഴുതാൻ ഉപയോക്താക്കൾക്ക് അവസരമുണ്ടാകും.

നിങ്ങളുമായി ചാറ്റ് ചെയ്യാം

വാട്സാപ്പ് ഇറക്കാനിരിക്കുന്ന ഏറ്റവും കൗതുകമുള്ള ഫീച്ചറാകും സ്വയം ചാറ്റ് ചെയ്യാൻ കഴിയുന്ന അവസരം. ‘ക്രിയേറ്റ് ഗ്രൂപ്പ്’ ബട്ടണിൽ ‘Message yourself’ എന്ന ഓപ്ഷനിലൂടെ നിങ്ങൾക്ക് നിങ്ങളോട് തന്നെ മെസ്സേജ് ചെയ്യാവുന്ന ഫീച്ചർ പുറത്തിറങ്ങും. അത് നിങ്ങളുടെ പേർസണൽ നോട്ട് ആയും ഉപയോഗിക്കാം.  

സെൻസിറ്റീവ് ഫോട്ടോകൾക്കായി Blur ഓപ്ഷൻ

വാട്സാപ്പിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സെൻസിറ്റീവായ മീഡിയ ഒളിപ്പിച്ച് വയ്ക്കാനും, പുതിയ ഫീച്ചർ വഴി സാധിക്കും. സെൻസിറ്റീവ് ചിത്രങ്ങൾ മറ്റുള്ളവർ അപ്രതീക്ഷിതമായി കാണാതിരിക്കാൻ, അവ ബ്ലർ ഓപ്ഷൻ വഴി അവ്യക്തമാക്കാം.

മീഡിയ ഓട്ടോ-ഡൌൺലോഡ്

ഏറെ നാളുകളായി പ്രതീക്ഷിച്ചിരിക്കുന്ന ഫീച്ചറാണ് മീഡിയ ഓട്ടോ-ഡൌൺലോഡ്. ഇതിലൂടെ വാട്സാപ്പ് വെബിൽ, ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ ഫയലുകൾ, ഡോക്യുമെന്റുകൾ എന്നിവ സ്വയമേവ ഡൗൺലോഡ് ചെയ്യാം. നിലവിൽ, വാട്സാപ്പ് ഡെസ്ക്‌ടോപ്പിൽ മീഡിയ മാനുവലായി സേവ് ചെയ്യുകയാണ് പതിവ്. പുത്തൻ ഫീച്ചർ ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണ്.

WhatsApp is testing five new features that would soon reach your phone

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version