ലോകകപ്പിന് വീര്യം കൂട്ടാൻ സ്റ്റേഡിയങ്ങളിൽ ബിയർ ഒഴുകും, Qatar will offer Beer for the 2022 World Cup

2022 ഫുട്ബോൾ ലോകകപ്പിന് ആവേശം കൂട്ടാൻ സ്റ്റേഡിയങ്ങളിൽ ബിയർ എത്തും. നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കാനിരിക്കുന്ന ഫുട്‌ബോൾ ലോകകപ്പിൽ വിജയം ആഘോഷിക്കാൻ ഫുട്‌ബോൾ ആരാധകർക്ക് ബിയർ ഗ്ലാസുകൾ ഉയർത്താം. ലോകകപ്പ് ഫുട്ബോൾ സ്റ്റേഡിയങ്ങളിലും ഫാൻ സോണുകളിലും ബിയർ വിളമ്പാൻ ഖത്തർ തീരുമാനിച്ചു. എട്ട് സ്റ്റേഡിയങ്ങളിൽ ആൽക്കഹോൾ അടങ്ങിയ Budweiser ബിയർ വാങ്ങാൻ കാണികൾക്ക്  അനുമതി നൽകുമെന്ന് ഫിഫ അറിയിച്ചു. സ്റ്റേഡിയങ്ങളിലും ഫാൻ സോണുകളിലും ബിയർ വിളമ്പാൻ ഖത്തർ ഭരണകൂടം അനുമതി നൽകി. ഗെയിമുകൾക്ക് മുമ്പും ശേഷവും സ്റ്റേഡിയം കോമ്പൗണ്ടിനുള്ളിൽ ബിയർ വാങ്ങാം. അതുപോലെ രാത്രിയിലെ ഫിഫയുടെ ഔദ്യോഗിക ഫാൻ ഫെസ്റ്റിവലിലും ബിയർ വാങ്ങാൻ അനുമതിയുണ്ട്. മിഡിൽ ഈസ്റ്റിൽ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ രാജ്യമാണ് ഖത്തർ. ടൂർണമെന്റ് ആരംഭിക്കുന്നതിന് 11 ആഴ്ചകൾക്ക് മുമ്പാണ് ഖത്തർ ലോകകപ്പിൽ ബിയർ അനുവദിക്കാമെന്ന നയം സ്വീകരിക്കുന്നത്.

In anticipation of the upcoming Football World Cup, which will be hosted in Qatar from November 20 to December 18, football fans can raise their beer glasses in celebration of their team’s victory.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version