ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ശേഷം, ഇപ്പോള്‍ വീനസിലേയ്ക്കും കണ്ണുവച്ചിരിക്കുകയാണ് ISRO. ജപ്പാനുമായി സഹകരിച്ച് ചന്ദ്രന്റെ നിഴൽപ്രദേശം പര്യവേക്ഷണം ചെയ്യാൻ ISRO പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകൾ പുറത്തുവന്നു. അഹമ്മദാബാദ് ആസ്ഥാനമായുള്ള ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി ഡയറക്ടര്‍ Anil Bhardwaj, അടുത്തിടെ നടന്ന ആകാശ് തത്വ കോണ്‍ഫറന്‍സില്‍ ഐഎസ്ആര്‍ഒയുടെ ഭാവി ദൗത്യങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നു. ചന്ദ്രന്റെ സ്ഥിരമായ നിഴല്‍ പ്രദേശം പര്യവേക്ഷണം ചെയ്യുന്നതിനായി പേടകം അയക്കുന്നതിനായി ജാപ്പനീസ് Aerospace Exploration ഏജന്‍സിയുമായി ചര്‍ച്ച നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രാരംഭ പദ്ധതികള്‍ വിശദീകരിച്ച അദ്ദേഹം ISRO നിര്‍മ്മിച്ച ഒരു ചാന്ദ്ര ലാന്‍ഡറും, റോവറും ഒരു ജാപ്പനീസ് റോക്കറ്റ് ഉപയോഗിച്ച് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം വിക്ഷേപിക്കുമെന്ന് അറിയിച്ചു.

സൂര്യപ്രകാശം ഒരിക്കല്‍ പോലും കാണാത്ത ചന്ദ്രന്റെ സ്ഥിരമായ നിഴല്‍ മേഖലയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. ലാഗ്രാഞ്ച് പോയിന്റ് എല്‍ എന്ന ബിന്ദുവില്‍ നിന്ന് ഗ്രഹത്തെ തുടര്‍ച്ചയായി വീക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ പേലോഡ് വഹിക്കുന്ന 400 കിലോഗ്രാം ക്ലാസ് ഉപഗ്രഹം സൂര്യനുചുറ്റും ഒരു ഭ്രമണപഥത്തില്‍ സ്ഥാപിക്കുന്ന സവിശേഷ ദൗത്യമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദിത്യ എല്‍-1, ചന്ദ്രയാന്‍-3 ദൗത്യങ്ങള്‍ അടുത്ത വര്‍ഷം ആദ്യം തന്നെ ഏറ്റെടുക്കുമെന്നും, ജാപ്പനീസ് എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സിയെ ഉപയോഗിച്ച് ശുക്രനിലേക്കുള്ള ദൗത്യവും ചന്ദ്രനിലേക്കുള്ള ദൗത്യവും ഉടന്‍ സാധ്യമാക്കുമെന്നും Bhardwaj പറഞ്ഞു.

The Indian Space Research Organisation (ISRO), which has already conducted missions to the moon and Mars, is now focusing on Venus in addition to its plans to study the moon’s dark side in cooperation with Japan

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version