സാധിക്കുമെന്ന് തെളിയിക്കുകയാണ് കൊല്ലം കരുനാഗപ്പള്ളി അമൃത വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ മധുമതി ആനന്ദ്, സഹപാഠികളായ സഞ്ജുല ശ്രീകുമാർ, വൈശാഖ് അജിത്ത് എന്നിവർ. ഡ്രോണുകളി ലെത്തിക്കുന്ന പേലോഡുകൾ സുരക്ഷിതമായി താഴെയെത്തിക്കാനുള്ള സംവിധാനം വികസിപ്പിച്ചെടുത്തി രിക്കുകയാണ് ഈ മിടുക്കന്മാർ. സംഭവം നിസാരമൊന്നുമല്ല, ഇവർ വികസിപ്പിച്ച സംവിധാനത്തിന് അടുത്തിടെ രണ്ട് യുഎസ് പേറ്റന്റുകളും ലഭിച്ചു. പ്രൊട്ടക്റ്റീവ് പാക്കേജിംഗ്, ഡെലിവറി എന്നിങ്ങനെ രണ്ടുവിഭാഗങ്ങളിലായാണ് പേറ്റന്റ്. ദുരന്തനിവാരണ സാഹചര്യങ്ങളിൽപ്പോലും കേടുപാടുകളില്ലാതെ വായുവിലൂടെ ഭക്ഷണമടക്കം സുരക്ഷിതമായി താഴെയെത്തിക്കാനാകുമെന്നാണ് ഇവർ അവകാശപ്പെടുന്നത്.
പിന്നിലെ സാങ്കേതികവിദ്യ, പിന്തുണ
Tensegrity അഥവാ Floating compression എന്ന സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് സംവിധാനം വികസിപ്പിച്ചത്. വാസ്തുവിദ്യയുമായി ബന്ധപ്പെട്ട ഒരു തത്വമാണ് ഇത്. ഇവർ വികസിപ്പിച്ച വടിയും, കയറും അടങ്ങുന്ന ടെൻസെഗ്രിറ്റി സ്ട്രക്ച്ചർ താഴോട്ട് പതിക്കുന്ന വസ്തുക്കളെ ആകർഷിക്കാനും, കൈമാറ്റം ചെയ്യാനും ശേഷിയുള്ളതാണ്. ആദ്യഘട്ട പരീക്ഷണങ്ങളിൽ ഇൻസുലിനും, സിറിഞ്ചും ചെറിയ ഉയരങ്ങളിൽ നിന്ന് കൈമാറി. നിലവിൽ ഏറ്റവും കുറഞ്ഞ 100 ഗ്രാം മുതൽ 750 ഗ്രാം വരെയുള്ള പേലോഡുകളെത്തിക്കാൻ ഇതിന് കഴിയും. കേന്ദ്രസർക്കാരിന്റെ അടൽ ഇന്നൊവേഷൻ മിഷന്റെ കീഴിലാണ് സംവിധാനം നിർമ്മിച്ചത്. അമൃത വിശ്വവിദ്യാ പീഠത്തിന്റെ ഭാഗമായ അമ്മാച്ചി (AMMACHI) ലാബിൽ നിന്ന് പരീക്ഷണത്തിനായുള്ള സഹായം ലഭിച്ചു. ചൂരൽ, ചണം, വൈക്കോൽ തുടങ്ങിയ ബയോഡീഗ്രേഡബിളായ വസ്തുക്കൾ ഉപയോഗിച്ചായിരുന്നു നിർമ്മാണം.
At the Amrita Vidyalayam, in Karunagapally, near Kollam Kerala, 9th standard student Madhumati Anand and her classmates Sanjula Sreekumar and Vyshak Ajith addressed the problem of how to package delicate payloads that could be air dropped without damage in disaster relief scenarios.