അംബിക തെളിയിച്ചു, കാശിനും ആരോഗ്യത്തിനും മുരിങ്ങ/ value-added products with drumstick leaves

മസാലക്കൂട്ടുണ്ടാക്കി തുടക്കം

മുരിങ്ങയിൽ നിന്നും കാശുണ്ടാക്കാൻ കഴിയുമോ?

തൃശൂർ ജില്ലയിലെ മരോട്ടിച്ചാൽ എന്ന ഗ്രാമത്തിൽ ഫുഡ് പ്രോസസിങ് യൂണിറ്റ് നടത്തുന്ന അംബിക സോമസുന്ദരൻ മുരിങ്ങയില കൊണ്ട് വലിയ വരുമാനം ഉറപ്പിക്കുകയാണ്. സ്വകാര്യ സഹകരണ സ്ഥാപനത്തിലെ ജോലി രാജി വച്ച് സ്വന്തമായി ബിസിനസ് തുടങ്ങിയ അംബിക ഭക്ഷ്യ മേഖലയിൽ തന്നെ ചുവടുറപ്പിച്ചാണ് കാര്യാട്ട് ഡ്രൈ ഫുഡ്സ് ആരംഭിച്ചത്. ജില്ലാ വ്യവസായ വകുപ്പിന്റെ സഹായത്തോടെ കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി പ്രോഗ്രാമിലൂടെയാണ് അംബിക ഈ ചെറുകിട വ്യവസായസംരംഭം ആരംഭിച്ചത്. കറിപൗഡറുകൾ, മസാലക്കൂട്ടുകൾ, ചക്ക ഉൽപ്പന്നങ്ങൾ തുടങ്ങിയവയിൽ നിന്നുമാണ് സംരംഭത്തിന്റെ തുടക്കം. മറ്റു കുത്തക കമ്പനികളോട് മത്സരിക്കേണ്ടി വരുന്നത് കൊണ്ട് തന്നെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് സ്പെഷ്യൽ അരിപ്പൊടികൾ ഉണ്ടാക്കുക എന്ന ആശയത്തിലേക്ക് അംബികയെ നയിച്ചത്.

പലതരം അരിപ്പൊടി

ക്യാരറ്റ് റൈസ് പൗഡർ, ബീറ്റ്റൂട്ട് റൈസ് പൗഡർ, ഏത്തക്ക റൈസ് പൗഡർ, ചക്ക റൈസ് പൗഡർ, ചക്കക്കുരു റൈസ് പൗഡർ, ചെറുപയർ റൈസ് പൗഡർ, ചോളം റൈസ് പൗഡർ, റാഗി റൈസ് പൗഡർ, Steamed പുട്ട്പൊടി, കപ്പലണ്ടി പുട്ട്പൊടി തുടങ്ങിയ പത്തു തരം അരിപ്പൊടികൾ അവതരിപ്പിച്ച് അംബിക വിപണിയിൽ ശ്രദ്ധേയായി. പച്ച നിറത്തിലുള്ള അരിപ്പൊടി ഉണ്ടാക്കാനായാണ് ആദ്യമായി മുരിങ്ങയില തന്റെ ബിസിനസിൽ പരീക്ഷിച്ചത്. ഈ സമയത്താണ് ഗൾഫിലെ ഒരു സ്ഥാപനം, ഒരു കണ്ടെയ്നർ മുരിങ്ങയിലപ്പൊടി തയാറാക്കി നൽകാനാവുമോ എന്ന് അന്വേഷിച്ചത്. അപ്പോഴാണ് മുരിങ്ങയുടെ ആരോഗ്യമേന്മകളെയും ആഗോള വിപണനസാധ്യതകളെയും ഈ സംരംഭക പഠിക്കാൻ ആരംഭിച്ചത്

മുരിങ്ങ എന്ന സ്വർണ്ണം

ഒല്ലൂർ കൃഷി സമൃദ്ധിയുടെ സഹായത്തോടെ കുടുംബശ്രീ അംഗങ്ങൾക്ക് പതിനായിരം മുരിങ്ങ തൈ വിതരണവും പരിശീലനവും നൽകി. അങ്ങനെയാണ് മുരിങ്ങയില പ്രോസസ്സിങ്ങിലേക്ക് അംബിക കാൽ വയ്ക്കുന്നത്. കിലോയ്ക്ക് 30 രൂപ വിലയ്ക്ക് കുടുംബശ്രീ അംഗങ്ങളിൽ നിന്നും ചെറുകിട, വൻകിട കർഷകരിൽ നിന്നുമാണ് മുരിങ്ങയില ശേഖരിക്കുന്നത്. ഡ്രയറിൽ ഉണക്കി സൂക്ഷിക്കുന്ന മുരിങ്ങയിലയിൽ നിന്ന് നിരവധി ഹെൽത്തി പ്രൊഡക്ടുകളാണ് കാര്യാട്ട് ഡ്രൈ ഫുഡ്സ് തയാറാക്കുന്നത്. മുരിങ്ങയില പൗഡർ, ക്യാപ്സ്യൂൾ, മുരിങ്ങയില അരിപ്പൊടി, മുരിങ്ങയില മില്ലെറ്റ്, ചട്ടണി പൗഡർ, മുരിങ്ങക്കായ പായസം മിക്സ്, തുടങ്ങിയവയാണ് ഉത്പന്നങ്ങൾ. മുരിങ്ങയില സൂപ്പ് മിക്‌സാണ് ഏറ്റവും ഡിമാന്റുള്ള പ്രൊഡക്ടുകളിലൊന്ന്. ഏകദേശം 100 കിലോഗ്രാം ഉണങ്ങിയ മുരിങ്ങയില ഒരു മാസം ആവശ്യം വരാറുണ്ടെന്ന് അംബിക പറയുന്നു. മുരിങ്ങയിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളിൽ നല്ല പങ്കും സംഭരിച്ച് ഹോർട്ടികോർപ് വഴി വിൽക്കുന്നത് ഒല്ലൂർ കൃഷിസമൃദ്ധിയാണ്. ഒപ്പം, കുടുംബശ്രീ ബസാറുകളിലും അഗ്രോ-ബസാറിലും കാര്യാട്ട് ഫുഡ് പ്രൊഡക്ടുകൾ ലഭ്യമാണ്. ഓൺലൈൻ വഴി രാജ്യത്തെ പലയിടങ്ങളിൽ നിന്നും ബിസിനസുകൾ വരാറുണ്ടെന്നും അംബിക പറയുന്നു.

ആരോഗ്യത്തിന് മുരിങ്ങ അത്യുത്തമം

പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ തുടങ്ങിയ രോഗങ്ങൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരംക്ഷിക്കാനും അസിഡിറ്റി കുറയ്ക്കാനുമുള്ള കഴിവുള്ളത് കൊണ്ട് മുരിങ്ങയില ഉത്പന്നങ്ങൾക്ക് നല്ല ഡിമാൻഡ് ഉണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. മറ്റു പലരും പ്രോഡക്ട് അനുകരിക്കാനും വിപണിയിലെത്തിക്കാനും തുടങ്ങിയപ്പോഴാണ് ISO സർട്ടിഫിക്കേഷനും ട്രേഡ് മാർക്കും എടുത്തത്. പിന്നീട് ‘ഡ്രൈ മിക്സ്’ എന്ന പേരിൽ ബ്രാൻഡിങ്ങും ആരംഭിച്ചു. പ്രൊഡക്ഷൻ യൂണിറ്റിൽ നാല് പേരും മാർക്കറ്റിങ്ങിൽ രണ്ടു പേരും ഉൾപ്പെടെ ആകെ ആറ് സ്റ്റാഫുകളാണ് കാര്യാട്ട് ഫുഡ്‌സിനുള്ളത്. കേരളത്തിൽ മുരിങ്ങയില പ്രോസസ്സിംഗ് യൂണിറ്റുകളില്ലാത്തത്കൊണ്ട് തന്നെ വിപണി സാധ്യത ഏറെയാണ്. കൂടെ, UAE യിലേക്കുള്ള കയറ്റുമതി അടുത്ത മാസം ആരംഭിക്കാനിരിക്കുകയാണ് കാര്യാട്ട് ഡ്രൈ ഫുഡ്സ്.

ഇനി ലക്ഷ്യം പപ്പായ പ്രൊഡക്റ്റുകൾ

ഇനിയും നിരവധി ഉത്പന്നങ്ങൾ മുരിങ്ങയിലയിൽ നിന്നും ഉണ്ടാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഒപ്പം പപ്പായയുടെ ഫാം പ്രൊഡ്യൂസർ ഓർഗനൈസേഷൻ തുടങ്ങാനും അത് പ്രോസസ്സ് ചെയ്ത് നല്ല ഉല്പന്നങ്ങളാക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. ഭാവിയിൽ കുറച്ചു പേർക്ക് കൂടി ജോലി നൽകാൻ കഴിയണമെന്നതാണ് അംബികയുടെ ഇപ്പോഴത്തെ ആഗ്രഹം. ഗ്രാമ പ്രദേശങ്ങളിലെ വരുമാനമില്ലാത്ത വനിതകളെ മുന്നോട്ട് കൊണ്ടുവരിക, അവർക്ക് സംരംഭങ്ങൾ തുടങ്ങാനുള്ള സഹായം നൽകുക എന്നത് സ്വപ്നമാണെന്നും അംബിക എന്ന സംരംഭക വ്യക്തമാക്കുന്നു. Can money be made from moringa? Ambika Somasundaran, who runs a food processing unit in‌ MarottichaI, ‌‌Thrissur district, is making huge income from moringa leaves. After resigning from a private cooperative, Ambika started her own business, Kariat Dry Foods.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version