ഇന്ത്യ ഭൂതകാലവും, വർത്തമാനവും മാത്രമല്ല, ഭാവിയുമാണ്, UAE മന്ത്രി Omar bin Sultan Al Olama

ബെംഗളൂരുവിൽ നടന്ന ടെക് ഉച്ചകോടിയിൽ ഇന്ത്യയെ പ്രശംസിച്ച് യുഎഇ മന്ത്രി Omar bin Sultan Al Olama. 25ാമത് ബെംഗളൂരു ടെക് സമ്മിറ്റിന്റെ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയാണ് Omar bin Al Olama.

UAE minister lauds India at Bengaluru tech summit
UAE minister lauds India at Bengaluru tech summit

ഇന്ത്യ ഭൂതകാലവും, വർത്തമാനവും മാത്രമല്ല, ഭാവിയുമാണ്, ഭാവിയിൽ “എല്ലാവർക്കും, എല്ലായിടത്തും” ഇന്ത്യയുടെ കയ്യൊപ്പുണ്ടായി രിക്കുമെന്നും, Sultan Al Olama പറഞ്ഞു. സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഇന്ത്യയുടെ നേട്ടങ്ങളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു അൽ ഒലാമയുടെ പ്രതികരണം. ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിൽ സാങ്കേതികവിദ്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ഇന്ത്യക്കാരുണ്ട്. സാങ്കേതികവിദ്യയുടെ കാര്യത്തിൽ മാത്രമല്ല, വിദ്യാഭ്യാസം, ധനകാര്യം തുടങ്ങിയ മേഖലകളിലെല്ലാം ലോകത്തിന്റെ ഭാവി ഇന്ത്യ പുനർനിർമ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

UAE Minister Calls India The Future of Technology

സഖ്യം സൗഹൃദപരം

2022 ആദ്യം യുഎഇയും ഇന്ത്യയും തമ്മിൽ ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) സാങ്കേതികവിദ്യയുടെ ഒരു പുതിയ യുഗം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സുൽത്താൻ അൽ ഒലാമ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള കരാറാണിത്. 8 വര്‍ഷത്തോളമായി ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. രണ്ട് രാജ്യങ്ങളും തമ്മിലുള്ള മൊത്തം വിദേശ വ്യാപാരം ഏകദേശം 60 ബില്യൺ ഡോളറാണ്. യുഎഇ, ഇന്ത്യ, ഇസ്രായേൽ, യുഎസ് എന്നിവയടങ്ങുന്ന ‘I2U2’ സഖ്യം മറ്റു രാജ്യങ്ങൾക്ക് മാതൃകയായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പത്തിക സഹകരണത്തിനുള്ള അന്താരാഷ്ട്ര കൂട്ടായ്മയാണ് വെസ്റ്റ് ഏഷ്യൻ ക്വാഡ് (West Asian Quad) എന്നും അറിയപ്പെടുന്ന ‘I2U2’.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version