PMV Electric -ന്റെ ആദ്യ മൈക്രോ ഇലക്‌ട്രിക് കാർ EaS-E-വിപണിയിൽ | PMV EaS-E Goes Sale At Rs 4.79 Lakh

മുംബൈ ആസ്ഥാനമായുളള വാഹനനിർമാതാക്കളായ PMV ആദ്യത്തെ മൈക്രോ ഇലക്ട്രിക് കാർ അവതരിപ്പിച്ചു.

  • പുതിയ PMV EaS-E ഇലക്ട്രിക് കാറിലൂടെ ഇന്ത്യൻ ഇവി വ്യവസായത്തിൽ കമ്പനി അരങ്ങേറ്റം കുറിച്ചു.
  • ഓൾട്ടോയ്ക്ക് സമാനമായി പുതിയ കാറിന്റെ വില 4.79 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ തുടങ്ങുന്നു.
  • ഇതോടെ EaS-E ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും അഫോഡബിൾ ഇലക്ട്രിക് കാറായി.
  • ആദ്യത്തെ 10,000 ബുക്കിംഗുകൾക്ക് മാത്രമാണ് പ്രാരംഭ വിലകൾ ബാധകമാകുന്നത്.
  • ഇന്ത്യയിലുൾപ്പെടെ ആഗോളതലത്തിൽ EaS-E-യ്‌ക്ക് ഇതിനകം 6,000 പ്രീ-ഓർഡറുകൾ ലഭിച്ചതായി PMV പറയുന്നു.
  • പ്രധാനമായും മൂന്ന് വേരിയന്റുകൾ 120km, 160km, 200km എന്നിങ്ങനെ റേഞ്ച് അടിസ്ഥാനമാക്കി വേർതിരിക്കും.
  • മൈക്രോ ഇലക്ട്രിക് കാർ അതിന്റെ 3 kW എസി ചാർജർ ഉപയോഗിച്ച് വെറും 4 മണിക്കൂറിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയും.
  • മൈക്രോ ഇലക്ട്രിക് കാറിന്റെ ഉയർന്ന വേഗത 70kmph ആണ്.

രണ്ടുപേർക്ക് സഞ്ചരിക്കാൻ കുഞ്ഞൻ EV

പുതിയ കാറിന്റെ ചില പ്രധാന സവിശേഷതകളിൽ ഡിജിറ്റൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, യുഎസ്ബി ചാർജിംഗ് പോർട്ട്, റിമോട്ട് കീലെസ് എൻട്രി, റിമോട്ട് പാർക്ക് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ, സീറ്റ് ബെൽറ്റുകൾ, ഡ്രൈവർ എയർബാഗ് മുതലായവ ഉൾപ്പെടുന്നു. സുരക്ഷാ ഫീച്ചറുകളിൽ പിൻ ക്യാമറയും ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകളും ഉൾപ്പെടുന്നു.

മൾട്ടി ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ ആയിരിക്കും ഉണ്ടാകുക. മൊത്തത്തിലുള്ള അളവുകൾ അനുസരിച്ച്, കാർ സ്‌പാൻ 2,915 mm നീളവും 1,157 mm വീതിയും 1,600 mm ഉയരവുമാണ്. ഇതിന് 2,087 mm വീൽബേസ് ഉണ്ടായിരിക്കും, ഗ്രൗണ്ട് ക്ലിയറൻസ് 170 mm ആയിരിക്കും. 2 സീറ്റർ മൈക്രോ EV മിനിമലിസ്റ്റ് ഡാഷ്ബോർഡും ഫാബ്രിക് അപ്ഹോൾസ്റ്ററിയുമായാണ് വരുന്നത്. ഇത് തികച്ചും ഭാരം കുറഞ്ഞ ഒരു മോഡലായിരിക്കുമെന്ന് കമ്പനി പറയുന്നു. പേഴ്‌സണൽ മൊബിലിറ്റി വെഹിക്കിൾ എന്ന പുതിയ സെഗ്‌മെന്റ് സൃഷ്‌ടിക്കാൻ ലക്ഷ്യമിടുന്നതായി ഇവി നിർമ്മാതാവ് അവകാശപ്പെട്ടു. PMV Electric announces its first flagship smart microcar, EaS-E. PMV EaS-E Goes On Sale At Rs 4.79 Lakh. This would mark Mumbai-based PMV Electric’s entry into the EV industry

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version