ജാഗ്വാറിൽ 800 ഒഴിവുകൾ
മെറ്റയും, ട്വിറ്ററും പിരിച്ചുവിട്ട ടെക് ജീവനക്കാർക്ക് തൊഴിൽ വാഗ്ദാനവുമായി ബ്രിട്ടീഷ് ഓട്ടോമൊബൈൽ നിർമ്മാതാക്കളായ Jaguar Land Rover. നിയമനങ്ങൾക്കായുള്ള ആഗോള ജോബ് ഡ്രൈവിന് ജാഗ്വാർ ലാൻഡ് റോവർ തുടക്കമിട്ടു.
ഡ്രൈവിലൂടെ ഡിജിറ്റൽ, എഞ്ചിനീയറിംഗ് വിഭാഗങ്ങളിലായുള്ള 800-ലധികം ഒഴിവുകൾ നികത്തുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യ കൂടാതെ യുകെ, അയർലൻഡ്, ചൈന, യുഎസ്എ എന്നിവിടങ്ങളിലും നിലവിൽ ഒഴിവുകളുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോണമസ് ഡ്രൈവിംഗ്, ക്ലൗഡ് സോഫ്റ്റ്വെയർ, ഡാറ്റ സയൻസ് എന്നീ മേഖലകളിലേക്കാണ് ഉദ്യോഗാർത്ഥികളെ തേടുന്നത്. ഇലക്ട്രിക് കാർ സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് പുതിയ നിയമനങ്ങളിലൂടെ Jaguar പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ് സൂചന. 2024-ഓടെ എല്ലാ ജാഗ്വാർ കാറുകളും പൂർണ്ണമായും ഇലക്ട്രിക് ആക്കുകയെന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.
ജാഗ്വാറിന്റെ വിപണി സാന്നിധ്യം
ആധുനിക ആഡംബര റേഞ്ച് റോവർ, ഡിസ്കവറി, ഡിഫെൻഡർ എന്നിവയടങ്ങിയ ജാഗ്വാർ വാഹനങ്ങൾക്ക് ലോകമെമ്പാടും ആവശ്യക്കാരുണ്ട്. 2021-22 സാമ്പത്തിക വർഷം, 123 രാജ്യങ്ങളിലായി 3,70,000-ത്തിലധികം ജാഗ്വാർ വാഹനങ്ങളാണ് വിറ്റഴിച്ചത്. മൂന്നിൽ രണ്ട് ഭാഗവും വൈദ്യുതീകരിച്ച മോഡലുകളാണ്. 2039-ഓടെ കാർബൺ ന്യൂട്രൽ ലക്ഷ്യം മുന്നിൽക്കണ്ടാണ് കമ്പനി ഇലക്ട്രിക് വാഹന പോർട്ട്ഫോളിയോ വിപുലമാക്കുന്നത്. 2008 മുതൽ ടാറ്റ മോട്ടോഴ്സിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി സ്ഥാപനമാണ് ജാഗ്വാർ ലാൻഡ് റോവർ.
Laid off tech workers could find new jobs at Jaguar Land Rover (JLR) as the 100-year-old British automaker looks to hire hundreds of engineers to help develop electric cars.