സ്വപ്നത്തെ റോക്കറ്റിൽ കയറ്റിയവൾ, Sai Divya, The mastermind behind Vikram's payloads

ഇന്ത്യയുടെ ആദ്യ സ്വകാര്യ നിർമ്മിത റോക്കറ്റായ വിക്രം-എസ് ബഹിരാകാശത്തേക്ക് കുതിച്ചപ്പോൾ, ഏറ്റവും കൂടുതൽ ആഹ്ലാദിച്ചത് ആരെന്നറിയുമോ?

സായി ദിവ്യ കുരപതി എന്ന സ്വപ്നത്തെ സ്നേഹിച്ച പെൺകുട്ടി. വിക്രം എസ് വഹിച്ച പേലോഡുകളിലൊന്നായ, ക്യൂബ്സാറ്റ് ലക്ഷ്യസാറ്റ് II-ന്റെ പിന്നിലെ ശക്തി അവളായിരുന്നു. പേലോഡിന്റെ രൂപകൽപ്പനയും, നിർമ്മാണവുമെല്ലാം ദിവ്യയുടെ സ്റ്റാർട്ടപ്പായ എൻ സ്‌പേസ് ടെക്കായിരുന്നു. കുട്ടിക്കാലം മുതൽക്കു തന്നെ ബഹിരാകാശത്തെയും, സാറ്റ്ലൈറ്റുകളെയുമെല്ലാം പ്രണയിച്ചു നടന്നിരുന്ന ദിവ്യയ്ക്ക് അതുകൊണ്ടുതന്നെ ഈ നേട്ടം അൽപ്പം പേഴ്സണലാണെന്ന് പറയാം.

ആന്ധ്രപ്രദേശിലെ തെനാലി സ്വദേശിയായ ദിവ്യ, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനിൽ ഗവേഷകയാണ്. ആന്ധ്രയിലെ ബപട്‌ല എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗിൽ ബിരുദം. KL യൂണിവേഴ്സിറ്റി യിൽ നിന്ന് കമ്മ്യൂണിക്കേഷനിലും റഡാർ സിസ്റ്റത്തിലും സ്പെഷ്യലൈസേഷനോടെ, M.Tech പൂർത്തിയാക്കി. പിന്നീട് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷനിൽ പിഎച്ച്ഡിയ്ക്ക് ചേർന്നു.

ക്യൂബ്‌സാറ്റിലെ ഒരു വർക്ക്‌ഷോപ്പിൽ നിന്നാണ് സ്വന്തമായി ഒരു സാറ്റ്ലൈറ്റ് നിർമ്മിക്കാനുള്ള പ്രചോദനം ദിവ്യയ്ക്കു ലഭിക്കുന്നത്. ഇതിനായി വിവിധ സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും നിർമ്മാണ ചെലവ് താങ്ങാനാകുന്നതല്ലെന്ന് അവൾ തിരിച്ചറിഞ്ഞു. അങ്ങനെയാണ് സാറ്റ്ലൈറ്റ് നിർമ്മാണത്തിനായി എൻ സ്‌പേസ് ടെക് എന്ന പേരിൽ സ്വന്തമായി ഒരു സ്റ്റാർട്ടപ്പ് ആരംഭിക്കുന്നത്. ഈ പേരിന് പിന്നിലും ഒരു കഥയുണ്ട്. എൻ സ്‌പേസ് ടെക്കിലെ N, 3 വർഷം മുൻപ് മരണമടഞ്ഞ അമ്മ നാഗജയുടെ സ്മരണയ്ക്കായി നൽകിയതാണ്. 2022 മാർച്ചിൽ സ്റ്റാർട്ടപ്പിന്റെ ആദ്യ സാറ്റ്ലൈറ്റ് ക്യൂബ്സാറ്റ് ലക്ഷ്യസാറ്റ് I ബ്രിട്ടനിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. വിക്രം എസ് വഹിച്ച ലക്ഷ്യസാറ്റ് II ന്റെ നിർമ്മാണത്തിന് പിന്നിൽ ദിവ്യയുടേയും, ബിസിനസ്സ് പാർട്ട്നറും, എൻ സ്‌പേസ് ടെക്ക് കോ-ഫൗണ്ടറുമായ Raghuram Kothamasന്റേയും കഠിന പ്രയത്നമുണ്ട്. നിലവിലെ പേലോഡിൽ താപനില, മർദ്ദം, ഈർപ്പം എന്നിവ അളക്കാനും അത്യന്തം പ്രതികൂല സാഹചര്യങ്ങളിലും ഫ്ലൈറ്റ് ഡാറ്റ ശേഖരിക്കാനും കഴിയുന്ന ഏഴ് സെൻസറുകൾ ഉണ്ട്.

Childhood fascination comes true for Sai Divya, mastermind behind one of Vikram-S’s payloads

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version