ഇലക്ട്രിക് കാർഗോ ത്രീ-വീലർ നിർമ്മാതാക്കളായ Altigreen Propulsion Labs Pvt. ലിമിറ്റഡ്, 1000 കോടി രൂപ സമാഹരിക്കുന്നു. റിലയൻസ് ന്യൂ എനർജി പോലുള്ള നിക്ഷേപകരാണ് ആൾട്ടിഗ്രീന് പിന്തുണ നൽകുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനം 2022 ഫെബ്രുവരിയിൽ 300 കോടി രൂപയാണ് സമാഹരിച്ചത്.
പാസഞ്ചർ ത്രീ വീലറുകൾ മുതൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ളിലെ വിവിധ സെഗ്മെന്റുകളിലേക്ക് ആൾട്ടിഗ്രീൻ പ്രവേശിക്കും. അമിതാഭ് ശരൺ,ശാലേന്ദ്ര ഗുപ്ത, ലാസ്സെ മോക്ലെഗാർഡ് എന്നിവർ ചേർന്ന് 2013-ൽ സ്ഥാപിച്ച, ആൾട്ടിഗ്രീൻ ലാസ്റ്റ് മൈൽ ഗുഡ്സ് ഡെലിവറിക്ക് ഇലക്ട്രിക് വാഹനങ്ങൾ രൂപകൽപ്പന ചെയ്യുന്നു. നടപ്പുസാമ്പത്തിക വർഷം 250 കോടി രൂപയിലധികം വരുമാനം ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പാസഞ്ചർ വെഹിക്കിൾ സെഗ്മെന്റിലേക്ക് പ്രവേശിക്കാനും വിപുലീകരണ പദ്ധതികളും കമ്പനി ലക്ഷ്യമിടുന്നു. ഉൽപ്പന്ന നിര വിപുലമാക്കാനും പുതിയ ഫണ്ട് ചെലവഴിക്കും
Commercial electric vehicle maker Altigreen looks for fresh funds. It is looking to raise Rs 1,000 crore . Altigreen is backed by investors such as Reliance New Energy.The Bengaluru-based firm raised Rs 300 crore in February 2022.