റെഡിമെയ്ഡ് വസ്ത്ര കയറ്റുമതിയിൽ ആരാണ് മുന്നിൽ, ഇന്ത്യയോ ചൈനയോ? | India’s Garment Exports to Surge

രാജ്യത്തു നിന്നുളള റെഡിമെയ്ഡ് വസ്ത്ര കയറ്റുമതി കുതിച്ചുയരുന്നുവെന്ന് റേറ്റിംഗ് ഏജൻസിയായ കെയർ എഡ്ജ്. കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച ഒന്നിലധികം പ്രോത്സാഹന പദ്ധതികൾ, പ്രധാന രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ, റെഡിമെയ്ഡ് ഗാർമെന്റ് വിപണിയിൽ ചൈനയുടെ പങ്ക് കുറയുന്നത് എന്നിവ ഇന്ത്യക്ക് ഗുണം ചെയ്തു.

ഇത് ഇന്ത്യയുടെ കയറ്റുമതി 12-13% എന്ന CAGR-ൽ (സംയോജിത വാർഷിക വളർച്ചാ നിരക്ക്) ഉയരാൻ സഹായിക്കും. 2027-ഓടെ 30 ബില്യൺ ഡോളർ മറികടക്കാനും ഇത് സഹായകമാകുമെന്ന് CareEdge റിപ്പോർട്ട് ചെയ്യുന്നു. ഇത് 100 ബില്യൺ ഡോളറിന്റെ ടെക്സ്റ്റൈൽ കയറ്റുമതി ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയെ സഹായിക്കും.

ചൈനയെ മറികടക്കുമോ?

ആഗോള റെഡിമെയ്ഡ് ഗാർമെന്റ്സ് (RMG) വിപണിയിൽ പ്രാഥമികമായി യൂറോപ്യൻ യൂണിയൻ (EU), യുഎസ്, യുകെ, ജപ്പാൻ, കാനഡ, ദക്ഷിണ കൊറിയ എന്നിവ ചേർന്ന് മൊത്തം ആഗോള ഇറക്കുമതിയുടെ 60% വരും. ചൈന, ബംഗ്ലാദേശ്, വിയറ്റ്നാം, ജർമ്മനി, ഇറ്റലി തുർക്കി, സ്‌പെയിൻ, ഇന്ത്യ എന്നിവയും കയറ്റുമതി വിപണിയിൽ ആധിപത്യം പുലർത്തുന്നു.

മൊത്തം RMG കയറ്റുമതിയുടെ 33% ഭാഗവും ചൈനയാണ് കൈകാര്യം ചെയ്യുന്നത്. ആവശ്യമായ അസംസ്‌കൃത വസ്തുക്കളും വലിയ തൊഴിൽ ശക്തിയും ഉള്ളതിനാൽ, ആഗോള റെഡിമെയ്ഡ് ഗാർമെന്റ്സ് വിപണിയിലെ ഈ മികച്ച അവസരം പിടിച്ചെടുക്കാൻ ഇന്ത്യക്ക് കഴിയും. ഫൈബർ മുതൽ തുണി വരെയുള്ള കോട്ടൺ ടെക്സ്റ്റൈൽ മൂല്യ ശൃംഖലയിലുടനീളം ഇന്ത്യയ്ക്ക് വളരെ നല്ല സാന്നിധ്യമുണ്ട്. യുകെയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യക്ക് ഗുണം ചെയ്യും. യുഎഇയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (CEPA), ഓസ്‌ട്രേലിയയുമായുള്ള സാമ്പത്തിക സഹകരണ വ്യാപാര കരാർ (ECTA) എന്നിവയിലും സർക്കാർ ഏർപ്പെട്ടിട്ടുണ്ട്.

കൈ നിറയെ പ്രോത്സാഹനവുമായി സർക്കാർ

ആഗോള വിപണിയിൽ ഇന്ത്യൻ കയറ്റുമതിക്കാർക്ക് സുഗമമായ പ്രവേശനം സൃഷ്ടിക്കുന്നതിന്, കയറ്റുമതി ചെയ്ത ഉൽപ്പന്നങ്ങളുടെ തീരുവകളും നികുതികളും ഒഴിവാക്കൽ (RoDTEP), സംസ്ഥാന, കേന്ദ്ര നികുതികളുടെയും ലെവികളുടെയും റിബേറ്റ് (RoSCTL) തുടങ്ങിയ വിവിധ പദ്ധതികൾ കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ചിട്ടുണ്ട്. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) സ്കീം, PM മെഗാ ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ റീജിയൻ ആൻഡ് അപ്പാരൽ (PM MITRA) പാർക്ക് തുടങ്ങിയവ അവയിൽ ചിലതാണ്. PLI സ്കീം മനുഷ്യനിർമ്മിത ഫൈബർ, ടെക്നിക്കൽ ടെക്സ്റ്റൈൽ എന്നിവയുടെ നിർമാണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. വിദേശനാണ്യത്തിന്റെ വരവ് വർധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി 2030-ഓടെ ഇന്ത്യൻ ടെക്സ്റ്റൈൽ കയറ്റുമതി 100 ബില്യൺ ഡോളറിലെത്തിക്കുക എന്നതാണ് ഗവൺമെന്റ് ലക്ഷ്യമിടുന്നത്.

India’s readymade garment exports to surge . It would be over $30 billion by 2027, said the report by rating agency CareEdge. Indian readymade garment exports have been stagnant for the past five years. India’s shares in UAE and Australian markets are expected to rise 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version