ക്യാബിൻ ക്രൂവിനു എയർ ഇന്ത്യയുടെ പുതിയ ഗ്രൂമിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ.
കസ്റ്റംസ്, സെക്യൂരിറ്റി പരിശോധനകളിലെ കാലതാമസം ഒഴിവാക്കാൻ ക്യാബിൻ ക്രൂ യൂണിഫോം ചട്ടങ്ങൾ പാലിക്കണം.
മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് എയർ ഇന്ത്യ 40 പേജുകളുള്ള ഒരു സർക്കുലർ പുറത്തിറക്കി.
- മതപരമായ മോതിരങ്ങളോ ചരടുകളോ പാടില്ലെന്ന് ക്യാബിൻ ക്രൂവിന് നിർദ്ദേശം നൽകി.
- കൈത്തണ്ടയിലും കഴുത്തിലും കണങ്കാലിലും മതപരമായ ചരടുകൾ ധരിക്കാൻ പാടില്ല.
- നരച്ച മുടി പാടില്ലെന്നും സ്വാഭാവികനിറം പതിവായി നൽകണമെന്നും നിർദ്ദേശം പറയുന്നു. ഫാഷൻ നിറങ്ങളും ഹെന്നയും അനുവദനീയമല്ല.
- കുറച്ച് മുടിയുളള ഭാഗികമായി കഷണ്ടിയുളളവർക്ക് വൃത്തിയായി ഷേവ് ചെയ്ത് കഷണ്ടിയുള്ള രൂപമാകാം. ദിവസവും തല മുണ്ഡനം ചെയ്യണം.
- ഇതിനുപുറമെ, ദിവസവും ഷേവ് ചെയ്യാനും ഹെയർ ജെൽ പുരട്ടാനും എയർ ഇന്ത്യ പുരുഷ ജീവനക്കാരോട് ആവശ്യപ്പെട്ടു.
- ക്രൂ കട്ട് അനുവദനീയമല്ല. ഫ്ലൈറ്റിലുടനീളം കറുത്ത യൂണിഫോം ജാക്കറ്റുകൾ ധരിക്കണം. (ബോർഡിംഗ്, സർവീസ്, ഡിപ്ലാനിംഗ് സമയത്ത്).
- പേഴ്സണൽ ടൈ പിന്നുകൾ അനുവദനീയമല്ല. പുരുഷന്മാർക്ക് വിവാഹ മോതിരം മാത്രമേ അനുവദനീയമായിട്ടുള്ളൂ. ബ്രേസ്ലെറ്റ് പാടില്ല.
വനിതകൾ മേക്കപ്പിൽ തിളങ്ങണം
ഇൻഡോ-വെസ്റ്റേൺ യൂണിഫോമിനൊപ്പം ബ്ലാക്ക് ബ്ലേസർ ഒഴിവാക്കി.
വെയ്സ്റ്റ്കോട്ടിനൊപ്പം Cardigan ധരിക്കരുത്.
- സാരിയും ഇൻഡോ വെസ്റ്റേൺ യൂണിഫോമും ഉള്ള ഫ്ലൈറ്റ് ഡ്യൂട്ടിക്ക് Calf-length stockings നിർബന്ധമാണ്.
- കമ്പനി നൽകുന്ന കറുത്ത Cardigan ബോർഡിംഗിനും ഡിപ്ലാനിംഗിനും ധരിക്കാം (ശീതകാല മാസങ്ങളിൽ മാത്രം).
- സ്കിൻ ടോണുമായി പൊരുത്തപ്പെടുന്ന ഫൗണ്ടേഷനും കൺസീലറുകളും നിർബന്ധമാണെന്നും ഗൈഡ്ലൈൻസ് പറയുന്നു.
- ഐഷാഡോ, ലിപ്സ്റ്റിക്കുകൾ, നെയിൽ പെയിന്റ്, ഹെയർ ഷെയ്ഡ് കാർഡുകൾ എന്നിവ യൂണിഫോം അനുസരിച്ച് കർശനമായി പാലിക്കണം.
- ഈ നാലിലും വ്യക്തിഗത ഷേഡുകൾ, ഉൽപ്പന്നങ്ങൾ അനുവദനീയമല്ല. കമ്പനിയുടെ ഷേഡ് കാർഡുകൾ ഉപയോഗിക്കണം. ഷേഡ് കാർഡിൽ നിന്നുള്ള നെയിൽ പെയിന്റ് നിറങ്ങൾ യൂണിഫോമുമായി പൊരുത്തപ്പെടണം.
- കമ്മലുകൾ പ്രത്യേകിച്ച് അലങ്കാരമില്ലാതെ വൃത്താകൃതിയിൽ മാത്രം. സ്വർണ്ണവും ഡയമണ്ട് സ്റ്റഡുകളും അനുവദനീയമാണ്. മുത്തുകൾ അനുവദനീയമല്ല. ഒരു ചെറിയ ബിന്ദി സാരി ധരിക്കുമ്പോൾ മാത്രം അനുവദനീയമാണ് .
- 1 സെന്റീമീറ്റർ വീതിയുള്ള രണ്ട് മോതിരങ്ങൾ സ്ത്രീ ജീവനക്കാർക്ക് അനുവദനീയമാണ്. ഓരോ കൈയിലും ഒന്ന് ധരിക്കാം. ഡിസൈനും കല്ലുകളും ഇല്ലാതെ സ്വർണ്ണത്തിലോ വെള്ളിയിലോ ഉള്ള ഒരു നേർത്ത വള മാത്രമേ ധരിക്കാൻ പാടുള്ളൂ. ബ്രേസ്ലെറ്റ് പാടില്ല.
- കമ്പനി ഹെയർ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി മുടി വൃത്തിയിലും സ്റ്റൈലിലും ആയിരിക്കണം.
Air India issues 40-page grooming guidelines for cabin crew. The male crew must wear black uniform jackets throughout the flight. Personal tie pins are not allowed. Those with a receding hairline can opt for a bald look. The male crew must use hair gel. The female crew must wear complete makeup for all flight duties.