1. Tilak Mehtha
മുംബൈ ഡബ്ബാവാലകളുമായി സഹകരിച്ച് ഏകദിന പാഴ്സൽ സേവനങ്ങൾ നൽകുന്ന ഡിജിറ്റൽ കൊറിയർ കമ്പനിയായ ‘പേപ്പേഴ്സ് എൻ പാഴ്സൽസ്’ (Papers n Parcels) എന്നറിയപ്പെടുന്ന മുംബൈയിലെ ആപ്പ് അടിസ്ഥാനമാക്കിയുള്ള കൊറിയർ സേവനത്തിന്റെ സ്ഥാപകനാണ് തിലക്. മുംബൈയിലെ ആയിരക്കണക്കിന് ആളുകളിലേക്ക് കുറഞ്ഞ നിരക്കിൽ സാധനങ്ങൾ എത്തിക്കുകയെന്നതാണ് തിലകിന്റെ സംരംഭത്തിന്റെ ലക്ഷ്യം. പേനയിൽ തുടങ്ങി പ്രധാനപ്പെട്ട എല്ലാ പേപ്പർവർക്കുകളും വരെ ഡോർ ടു ഡോർ പിക്കപ്പ്, ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു കമ്പനിയാണ് പേപ്പേഴ്സ് എൻ പാഴ്സൽസ് (Papers n Parcels). 15ാം വയസ്സിൽ 100 കോടി രൂപയുടെ വരുമാനമാണ് തിലക് പേപ്പർ ആൻഡ് പാഴ്സലിലൂടെ സമാഹരിച്ചത്.
2. Sreelakshmi Suresh
എന്നിരുന്നാലും, അതേ പ്രായത്തിൽ തന്നെ കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുന്ന കഴിവുള്ള പെൺകുട്ടിയായിരുന്നു ശ്രീലക്ഷ്മി. 6 വയസ്സുള്ളപ്പോൾ സ്വന്തം വെബ്സൈറ്റ് വികസിപ്പിച്ചെടുത്തു. പഠിക്കുന്ന സ്കൂളിന്റെ വെബ്സൈറ്റ് പോലും രൂപകൽപ്പന ചെയ്തു. 2009ൽ തന്റെ 11ാം വയസ്സിൽ eDesign, TinyLogo എന്നിങ്ങനെ രണ്ട് കമ്പനികളുടെ സ്ഥാപകയായി.
3. Byjus Raveendran
പ്രമുഖ എഡ് ടെക് പ്ലാറ്റ്ഫോം ബൈജൂസ് ഫൗണ്ടറായ ബൈജു രവീന്ദ്രനും പട്ടികയിലുണ്ട്.
നിലവിൽ 3.4 ബില്യൺ ഡോളർ മൂല്യമുള്ള അദ്ദേഹം, 31ാം വയസ്സിലാണ് ബൈജൂസ് സ്ഥാപിച്ചത്. സുഹൃത്തിന്റെ വീടിന്റെ ടെറസിൽ വിദ്യാർത്ഥികളെ പഠിപ്പിച്ചു തുടങ്ങിയിടത്തു നിന്നാണ് രാജ്യത്തെ ഏറ്റവും മികച്ച എഡ് ടെക് പ്ലാറ്റ്ഫോമായി ബൈജൂസിനെ അദ്ദേഹം വളർത്തിയെടുത്തത്.
4. Ritesh Agarwal
ഇന്ത്യയിലെ ഏറ്റവും മികച്ച ഓൺലൈൻ ഹോട്ടൽ ബുക്കിംഗ് സൈറ്റായ ഓയോ (OYO) ഫൗണ്ടർ റിതേഷ് അഗർവാൾ ആണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ, സമ്പന്നരായ ബിസിനസ്സുകാരുടെ പട്ടികയിൽ നാലാമത്.
2013-ൽ ഒരു ഗുഡ്ഗാവിലെ ഒരു ഹോട്ടലിൽ വെറും 11 മുറികളോടെ പ്രവർത്തനമാരംഭിച്ച ഓയോയ്ക്ക് നിലവിൽ 170 ഇന്ത്യൻ നഗരപ്രദേശങ്ങളിലായി 65000-ലധികം മുറികളുണ്ട്, 5500-ലധികം പ്രോപ്പർട്ടികളാണ് കമ്പനി കൈകാര്യം ചെയ്യുന്നത്.
1.1 ബില്യൺ ഡോളറാണ് 28 വയസ്സുകാരനായ റിതേഷിന്റെ ആകെ ആസ്തി.
5. Alakh Pandey
ഓൺലൈൻ എഡ് ടെക് പ്ലാറ്റ്ഫോം ഫിസിക്സ് വാല ഫൗണ്ടർ അലക് പാണ്ഡെയും പട്ടികയിൽ ഉൾപ്പെടുന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് അഭിവൃദ്ധി പ്രാപിച്ച നിരവധി സംരംഭങ്ങളിൽ ഒന്നാണ് ഫിസിക്സ് വാല (Physics Wallah). അധ്യാപനത്തോടുള്ള ഇഷ്ടത്തിൽ നിന്നാണ് അലക് ഈ സംരംഭം കെട്ടിപ്പടുത്തത്. ഇപ്പോൾ രാജ്യത്തെ 101-ാമത്തെ യൂണികോൺ ആണ് ഫിസിക്സ് വാല.