സോളാർ- ഇലക്ട്രിക് ബോട്ട് നിർമാതാക്കളായ നവാൾട്ടിന് (Navalt) 5 കോടിയുടെ കയറ്റുമതി ഓർഡർ ലഭിച്ചു. കൊച്ചി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പിന്റെ ആദ്യ കയറ്റുമതി ഓർഡറാണിത്. സോളാർ, ഇലക്ട്രിക് ബോട്ടുകൾക്ക് മാലദ്വീപിൽ നിന്ന് 650,000 ഡോളറിന്റെ (ഏകദേശം ₹ 5 കോടി) ഓർഡറാണ് ലഭിച്ചത്. 20 മീറ്റർ നീളവും 7 മീറ്റർ വീതിയുമുള്ള ഫെറിയാണ് ദ്വീപുകൾക്കുള്ളിലെ യാത്രാ ഗതാഗതത്തിനായി മാലിദ്വീപ് ഉപയോഗിക്കുന്നത്.

ബോട്ടിന്റെ 40 kW മോട്ടോർ 40kWh (LFP അല്ലെങ്കിൽ LTO) ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. അത് ഗ്രിഡ് പവർ ഉപയോഗിച്ചോ അല്ലെങ്കിൽ ഭാഗികമായി റൂഫ് ടോപ്പിലെ 20kW സോളാർ പാനൽ ഉപയോഗിച്ചോ ചാർജ് ചെയ്യാം.

നവാൾട്ട് 2009 മുതൽ ബോട്ടുകൾ വിൽക്കുന്നു, ആറ് വർഷമായി ആദിത്യ സോളാർ ഫെറികളും വിൽക്കുന്നുണ്ട്. ഫെറികൾ, ക്രൂയിസുകൾ, മത്സ്യബന്ധന ബോട്ടുകൾ, ആഡംബര കപ്പലുകൾ, റോ-റോ എന്നിവ ഉൾപ്പെടുന്ന കമ്പനിയുടെ എല്ലാ ബോട്ടുകളും സൗരോർജ്ജം ഉപയോഗിച്ച് ഭാഗികമായി ചാർജ് ചെയ്യാൻ കഴിയുന്ന ബാറ്ററികൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. 10 മില്യൺ ഡോളർ (80 കോടി രൂപ) വിലയുള്ള 35 ബോട്ടുകൾക്ക് കമ്പനി ഓർഡർ നേടിയിട്ടുണ്ടെന്ന് സിഇഒ സന്ദിത് തണ്ടാശ്ശേരി പറഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ സോളാർ ഫെറി സർവീസായ ആദിത്യയുടെ നിർമാതാക്കളാണ് നവാൾട്ട്.

നിലവിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ബോട്ടുകളിൽ രണ്ട് ro-ros-ബോട്ടുകൾ ഉൾപ്പെടുന്നു. Kraken, എന്ന് പേരിട്ടിരിക്കുന്ന ഈ ബോട്ടുകൾക്ക് 40 കാറുകൾ അല്ലെങ്കിൽ നാല് 40 അടി ട്രെയിലറുകൾ ഉൾക്കൊള്ളാൻ കഴിയും. ഓരോന്നിനും 10 കോടി രൂപ ചെലവ് വരുന്നതാണ്.

Navalt

ഇത് സംസ്ഥാന സർക്കാരിന് വേണ്ടിയാണ് നിർമ്മിക്കുന്നത്. 40kW റൂഫ്‌ടോപ്പ് സോളാർ പാനലുമായാണ് അവ വരുന്നത്. ബാറ്ററികൾക്ക് 40 കിലോമീറ്റർ റേഞ്ച് ഉണ്ട്.

Kerala Startup Navalt gets its first export order. It received the order from Maldives.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version