സ്വന്തമായി ഉപഗ്രഹം നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ സ്വകാര്യ കമ്പനിയായി ഹൈദരാബാദ് ആസ്ഥാനമായുള്ള ധ്രുവ സ്പേസ്. ധ്രുവ നിർമ്മിച്ച തൈബോൾട്ട് -1, തൈബോൾട്ട് -2 നാനോ സാറ്റ്ലൈറ്റുകൾ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് കഴിഞ്ഞ ദിവസം വിക്ഷേപിച്ചിരുന്നു.
- 20ലധികം എംഎസ്എംഇകളുടെ സഹായത്തോടെ, പൂർണ്ണമായും ഹൈദരാബാദിൽ നിർമ്മിച്ചവയാണ് ഈ ഉപഗ്രഹങ്ങൾ.
- പിഎസ്എൽവി-സി 54ലാണ് 1.45 കിലോഗ്രാം ഭാരമുള്ള സാറ്റ്ലൈറ്റുകൾ വിക്ഷേപിച്ചത്. ലോ ഡാറ്റാ റേറ്റ് കമ്മ്യൂണിക്കേഷന് ഉപയോഗപ്പെടുത്താവുന്നതാണ് ഇവ.
- ഫാമുകളിലെ മണ്ണ് നിരീക്ഷണം, കാർഷികോൽപ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കൽ, പാർക്കിംഗ് സ്ഥലങ്ങളുടെ ലഭ്യത തുടങ്ങിയവയുൾക്കൊള്ളുന്നതാണ് ലോ ഡാറ്റാ റേറ്റ് കമ്മ്യൂണിക്കേഷൻ. റേഡിയോ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പേലോഡുകളും സാറ്റ്ലൈറ്റുകളിൽ സജ്ജമാക്കിയിരുന്നു.
സാറ്റ്ലൈറ്റ് ഹബ്ബാകുന്നോ ഹൈദരാബാദ് ?
Sanjay Nekkanti, Krishna Teja Penamakuru, Abhay Egoor, Chaitanya Dora Surapureddy. 2012ലാണ് ധ്രുവ സ്പേസ് സ്ഥാപിച്ചത്. 2010-ൽ ഹൈദരാബാദിലെയും, ബെംഗളൂരുവിലെയും ഏഴ് എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികൾ ചേർന്ന് സ്റ്റഡ്സാറ്റ് എന്ന പേരിൽ ഒരു ക്യൂബ്സാറ്റ് സാറ്റ്ലൈറ്റ് നിർമ്മിച്ചു. ഈ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു സഞ്ജയ്. ഫാർമ, പ്രതിരോധം, എയ്റോസ്പേസ്, ഐടി തുടങ്ങിയ മേഖലകൾക്ക് ശേഷം ഹൈദരാബാദ് ഇപ്പോൾ ഉപഗ്രഹ ഇക്കോ സിസ്റ്റത്തിന്റെ കേന്ദ്രമായും മാറുകയാണ്. അടുത്തിടെയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള സ്കൈറൂട്ട് അതിന്റെ വിക്രം-എസ് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്. 350 ബില്യൺ ഡോളർ മൂല്യമുള്ള ബഹിരാകാശരംഗത്ത് രണ്ട് ശതമാനം വിഹിതമാണ് രാജ്യത്തിനുള്ളത്.
ഇത് 2040 ഓടെ 1 ട്രില്യൺ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.