Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല

19 June 2026

ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?

19 June 2026

സിനിമയുടെ വികസനത്തിന് 100 കോടി

19 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സ്ത്രീകൾക്കായുള്ള സംരംഭകത്വ പരിശീലനം
Shepreneur

സ്ത്രീകൾക്കായുള്ള സംരംഭകത്വ പരിശീലനം

News DeskBy News Desk30 November 2022Updated:1 December 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സംരംഭകത്വത്തിന്റെ  സാധ്യതകളും പുതിയ പ്രവണതകളും പരിചയപ്പെടുത്താൻ തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ യുവ സംരംഭകര്‍ക്കായി കുടുംബശ്രീ സംഘടിപ്പിച്ച സ്റ്റാര്‍ടപ്പ് വര്‍ക് ഷോപ്പ് നൂറുകണക്കിന് വനിതകളുടെ സംഗമവേദിയായി.

സര്‍ക്കാര്‍ സംവിധാനങ്ങളെയും ഏജന്‍സികളെയും ബന്ധിപ്പിച്ച് അഭ്യസ്തവിദ്യരായ യുവതികളെ സംരംഭകത്വത്തിലേക്ക് നയിക്കുക, സാമ്പത്തിക സ്വാശ്രയത്വത്തിലേക്ക് എത്തിക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു ദ്വിദിന വർക്ക്ഷോപ്പ്.

കേരളത്തിലെ ലക്ഷക്കണക്കിന് സ്ത്രീകളെ അടുക്കളയില്‍ നിന്നും അരങ്ങിലെത്തിച്ച പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

സൂക്ഷ്മ സംരംഭങ്ങളിലൂടെ സ്ത്രീകൾക്ക് മികച്ച വരുമാനം ആർജ്ജിക്കാൻ മികച്ച പങ്കാണ് കുടുംബശ്രീ വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ എം വി ഗോവിന്ദന്‍മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സി.ഡയറക്ടര്‍ ജാഫര്‍ മാലിക് മുഖ്യ പ്രഭാഷണം നടത്തി.

പുതിയ കാലത്തെ സംരംഭക സാധ്യതകള്‍ എന്ന വിഷയത്തില്‍ നോളജ് ഇക്കോണമി മിഷന്‍ ജനറല്‍ മാനേജര്‍ പി എം റിയാസ് ക്ലാസെടുത്തു.

വനിത സംരംഭകരായ  നിഷ കൃഷ്ണന്‍, സംഗീത അഭയ്, ഹര്‍ഷ പുതുശ്ശേരി, ആയിഷ സമീഹ തുടങ്ങിയവര്‍ സംരംഭക ജീവിതത്തിലെ വെല്ലുവിളികളെയും വിജയങ്ങളെയും കുറിച്ച് കുടുംബശ്രീ അംഗങ്ങളോട് സംസാരിച്ചു.

സംരംഭകത്വത്തിന്റെ നൂതന സാധ്യതകളും പ്രവണതകളും പരിചയപ്പെടുന്നതിനാണ് തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ യുവ സംരംഭകര്‍ക്കായി സ്റ്റാര്‍ടപ് വര്‍ക് ഷോപ് സംഘടിപ്പിച്ചത്.  18 നും 40 വയസ്സിനും ഇടയിലുള്ള കുടുംബശ്രീ ഓക്സിലറി ഗ്രൂപ് അംഗങ്ങളാണ് പങ്കെടുത്തത്. കുടുംബശ്രീക്ക് കീഴിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിന് ലക്ഷ്യമിട്ട പരിപാടി ഇത്തരത്തിൽ സംസ്ഥാനത്ത് ആദ്യത്തേതാണ്.

ആന്തൂര്‍ നഗരസഭാ ചെയർമാൻ പി മുകുന്ദന്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓർഡിനേറ്റര്‍ ഡോ.എം സുര്‍ജിത്, ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലൈഫോളജി സി ഇ ഒ പ്രവീണ്‍ പരമേശ്വര്‍ ആമുഖഭാഷണം നടത്തി. കുടുംബശ്രീയും സംരംഭക പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ നിഷാദ് സി.സിയും സ്റ്റാർട്ടപ്പുകൾക്കുളള പിന്തുണ: സ്കീമുകളും പരിപാടികളും എന്ന വിഷയത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ ബിസിനസ് ഡവലപ്മെന്റ് കോ-ഓർഡിനേറ്റർ സയ്യിദ് സവാദും സംസാരിച്ചു. ജില്ലാ വ്യവസായകേന്ദ്രം, ലീഡ്ബാങ്ക്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രതിനിധികളും വിവിധ വിഷയങ്ങളിൽ സംസാരിച്ചു.

A startup workshop was conducted by Kudumbashree for the young Entrepreneurs of Thaliparamba constituency, Kannur. The two-day workshop was intended to bring the possibilities and new trends of Entrepreneurship. It was aimed at connecting the Government systems and agencies to guide the educated young women towards Entrepreneurship and enable them to the limelight and financial self-reliance.

banner business channeliam entrepreneurs India Kudumbashree startups woman entrepreneur woman entreprenureship
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല

19 June 2026

ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?

19 June 2026

സിനിമയുടെ വികസനത്തിന് 100 കോടി

19 June 2026

വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം

19 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല
  • ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?
  • സിനിമയുടെ വികസനത്തിന് 100 കോടി
  • വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം
  • വ്യവസായങ്ങൾക്ക്  ഭൂമി കണ്ടെത്തും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല
  • ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?
  • സിനിമയുടെ വികസനത്തിന് 100 കോടി
  • വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം
  • വ്യവസായങ്ങൾക്ക്  ഭൂമി കണ്ടെത്തും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil