മർച്ചന്റ് പേയ്‌മെന്റ്സ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ഫിൻടെക് ഭാരത്‌പേയിൽ നിന്ന് രാജി തുടരുകയാണ്.
ചീഫ് ടെക്‌നോളജി ഓഫീസർ വിജയ് അഗർവാൾ, ലെൻഡിംഗ്, കൺസ്യുമർ പ്രോഡക്ട്സ് ചീഫ് പ്രൊഡക്റ്റ് ഓഫീസർ രജത് ജെയിൻ, കൺസ്യൂമർ ലെൻഡിംഗ് പ്ലാറ്റ്ഫോം പോസ്റ്റ്പേയുടെ മേധാവി നെഹുൽ മൽഹോത്ര എന്നിവരുൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരാണ് രാജി വച്ചത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഭാരത്‌പേയുടെ ടെക്‌നോളജി, പ്രൊഡക്‌റ്റ് ടീമിൽ നിന്നാണ് മിക്ക എക്‌സിറ്റുകളും ഉണ്ടായത്.
വിവാദങ്ങളിൽ മുങ്ങിയ കമ്പനി
2022-ന്റെ തുടക്കം മുതൽ, ഭാരത്‌പേ വിവാദങ്ങളിൽ മുങ്ങിപ്പോവുകയും നിരവധി ഉയർന്ന ഉദ്യോസ്ഥർ പുറത്തുപോകുകയും ചെയ്തു. സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ആദ്യം പുറത്താക്കപ്പെട്ടത് അഷ്‌നീർ ഗ്രോവറാണ്. ജൂണിൽ കമ്പനിയുടെ ചീഫ് റവന്യൂ ഓഫീസർ നിഷിത് ശർമ സ്ഥലം വിട്ടു.
അതേ മാസം, ഭാരത്‌പെയുടെ സ്ഥാപക അംഗവും ടെക് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട അംഗങ്ങളിൽ ഒരാളുമായ സത്യം നാഥാനിയും പുതിയ സംരംഭകത്വ മോഹങ്ങളുമായി രാജി വച്ചു. ഭാവിക് കൊളാഡിയയുടെ പുറത്തുപോക്കായിരുന്നു ഏറ്റവും വലിയ തിരിച്ചടി. ജൂൺ അവസാന വാരത്തിൽ കമ്പനിയുമായുള്ള ബന്ധം കൊളാഡിയ അവസാനിപ്പിച്ചു. ഭവിക് കൊളാഡിയ തുടക്കം മുതൽ ഭാരത്‌പേയുടെ ടെക്-പ്രോഡക്ട് ടീമിന് നേതൃത്വം നൽകി വരികയായിരുന്നു.
IPOയ്ക്കും തയ്യാറെടുക്കുന്നു
ഫിൻടെക് കമ്പനി പ്രൊഫഷണലായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമായി മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ എക്സിറ്റുകൾ വരുന്നത്.
നിലവിൽ ലാഭക്ഷമത കൈവരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഭാരത്പേ, 18-24 മാസത്തിനുള്ളിൽ ഐപിഒയ്ക്കും തയ്യാറെടുക്കുകയാണ്.
2017 ജൂലൈയിലാണ് ഭാരത്‌പേ ആരംഭിച്ചത്. 2018 മാർച്ചിൽ ഭവിക് കൊളാഡിയയും ഡൽഹി ഐഐടിയിൽ സഹപാഠിയായ ശാശ്വത് നക്രാനിയും ചേർന്ന് 50% ഓഹരികൾ സ്വന്തമാക്കി സഹസ്ഥാപകരായി കമ്പനി ഇൻകോർപറേറ്റ് ചെയ്തു. മൂന്ന് മാസത്തിന് ശേഷം 2018 ജൂണിൽ അഷ്നീർ ഗ്രോവർ മൂന്നാമത്തെ സഹസ്ഥാപകനായി ചേർന്നു.
2021 ഓഗസ്റ്റിൽ, ടൈഗർ ഗ്ലോബലിന്റെ നേതൃത്വത്തിൽ 370 മില്യൺ ഡോളർ സമാഹരിച്ചതെട കമ്പനി യൂണികോൺ ക്ലബ്ബിൽ പ്രവേശിച്ചു. 2021 ഒക്ടോബറിലാണ് മുൻ എസ്ബിഐ ചെയർമാൻ രജനീഷ് കുമാറിനെ ഭാരത്പേയുടെ ചെയർമാനായി നിയമിച്ചത്.
Financial services fintech BharatPay continues to experience resignations from merchant payments. Senior executives including Vijay Aggarwal, the chief technology officer, Rajat Jain, the chief product officer for lending and consumer products, and Nehul Malhotra, the head of consumer lending platform Postpay, have resigned.