റോഡ് സുരക്ഷ മുഖ്യം

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ ഫീച്ചറുകളുമായി റൈഡ് ഹെയ്ലിംഗ് സർവ്വീസ് കമ്പനിയായ ഊബർ (Uber). ഓരോ തവണയും ഊബർ യാത്ര ആരംഭിക്കുമ്പോൾ, ഡ്രൈവറുടെ ഫോണിൽ റൈഡർമാർക്കായി ഒരു ഓഡിയോ റിയർ സീറ്റ് ബെൽറ്റ് റിമൈൻഡറും, റൈഡറുടെ ഫോണിൽ പുഷ് അറിയിപ്പും ഉണ്ടായിരിക്കും. പിൻ സീറ്റ് ബെൽറ്റ് ഓഡിയോ റിമൈൻഡറുകൾ, യാത്രയിലെ അപാകതകൾ മുൻകൂട്ടി അറിയിക്കുന്ന സംവിധാനം, പ്രാദേശിക പൊലീസുകാരുമായുള്ള SOS സംയോജനം തുടങ്ങി ഒരു കൂട്ടം സുരക്ഷാ ഫീച്ചറുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. യാത്രയ്ക്കിടയിലും, അവസാനിച്ചതിന് ശേഷവും 30 മിനിറ്റ് സമയം വരെ ഏത് തരത്തിലുള്ള സുരക്ഷാ ആശങ്കകളും ഉപയോക്താക്കൾക്ക് ഊബറിന്റെ 24×7 സുരക്ഷാ ലൈനിലേക്ക് വിളിച്ചറിയിക്കാനും സൗകര്യമുണ്ട്. ഊബറിന്റെ ഹൈദരാബാദിലെയും വിശാഖപട്ടണത്തിലെയും കേന്ദ്രങ്ങളിൽ നിന്നുള്ള വിദഗ്ധരാണ് ഈ സംവിധാനം കൈകാര്യം ചെയ്യുന്നത്. 99 ശതമാനം ഫോൺകോളുകൾക്കും ആദ്യ 30 സെക്കൻഡിനുള്ളിൽ ഉത്തരം നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഊബർ റൈഡ് ചെക്ക് 3.0

റൈഡ് ചെക്ക് 3.0 ആണ് ഊബർ മറ്റൊരു ഫീച്ചർ. യാത്ര അപ്രതീക്ഷിതമായ വഴിയിലൂടെ പോകുമ്പോഴോ അല്ലെങ്കിൽ റൈഡറുടെ അന്തിമ ലക്ഷ്യസ്ഥാനത്തിന് മുമ്പ് അപ്രതീക്ഷിതമായി അവസാനിപ്പിക്കുമ്പോഴോ റൂട്ട് കണ്ടെത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് RideCheck. 2019ൽ തന്നെ ഇത്തരമൊരു ഫീച്ചർ ഊബർ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. നിലവിൽ ഈ ഫീച്ചർ കൂടുതൽ വിപുലീകരിച്ചു.

Uber, a ride-hailing service, has added additional road safety-related features. Uber will always start a ride with an audio rear seat belt reminder for passengers on the driver’s phone and a push notification for passengers on their phones.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version