വെറുതെയല്ല, ഇന്ത്യക്കാർക്കിത് ബെസ്റ്റ് ടൈം ആണെന്ന് ലോകം മുഴുവൻ പറയുന്നത്.

കൗണ്ടർപോയിന്റ് റിസർച്ചിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യ ഇപ്പോൾ ആഗോളതലത്തിൽ ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട് വാച്ച് വിപണിയാണ്. ആഗോള സ്‌മാർട്ട് വാച്ച് വിപണി 30% വളർച്ച നേടിയപ്പോൾ, 171% വാർഷിക വളർച്ചയോടെ ഇന്ത്യ മുന്നിലെത്തി.

ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണിയെ പ്രധാനമായും മുന്നിൽ നിന്ന് നയിച്ചത് നോയിസാണ്, തൊട്ടുപിന്നിൽ ഫയർബോൾട്ട്. ബജറ്റ് സ്മാർട്ട് വാച്ചുകളുടെ ഘോഷയാത്ര തന്നെ കണ്ട വിപണിയിൽ സ്മാർട്ട് വാച്ച് കയറ്റുമതി 3% ൽ താഴെയായി കുറഞ്ഞതോടെ സാംസങ്ങിന് ഇന്ത്യയിൽ മേൽക്കൈ നഷ്ടമായി.

ഉത്സവസീസണിൽ വില്പന പൊടിച്ചു

റെക്കോർഡ് വിപണനത്തിന് പിന്നിലെ പ്രധാന ഘടകം ഇന്ത്യയിലെ ഫെസ്ററിവൽ സീസണായിരുന്നു. ഇന്ത്യൻ ബ്രാൻഡുകൾ മിതമായ നിരക്കിൽ തങ്ങളുടെ ഉൽപ്പന്ന പോർട്ട്ഫോളിയോകൾ വിപുലീകരിച്ചതും പ്രാദേശിക ഉൽപ്പാദനത്തിന് ഊന്നൽ നൽകിയതും വളർച്ചയ്ക്ക് കാരണമായി. ബ്ലൂടൂത്ത് കോളിംഗ് ഒരു പ്രധാന ഫീച്ചറായി ഉപയോക്താക്കളെ ആകർഷിച്ചു. മൊത്തം ഷിപ്പ്‌മെന്റുകളിൽ 58% വിഹിതം സംഭാവന ചെയ്തത് ബ്ലുടൂത്ത് കോളിംഗ് ഫീച്ചറുളള വാച്ചുകളായിരുന്നു.

ബജറ്റിൽ നോയ്സ്

ഹൈ ലെവൽ സ്മാർട്ട് വാച്ചുകളുടെ കാര്യം വരുമ്പോൾ ആപ്പിൾ തന്നെയാണ് മുന്നിൽ. ആപ്പിൾ വാച്ച് സീരീസ് 8 ന്റെയും അഫോഡബിൾ വാച്ച് എസ്ഇയിലൂടെയും ആപ്പിൾ രംഗം കയ്യടക്കി. അതേസമയം, കമ്പനി കയറ്റുമതി 62% വർധിപ്പിച്ചെങ്കിലും സാംസങ്ങിന്റെ ഇന്ത്യയിലെ സ്മാർട്ട് വാച്ച് കയറ്റുമതി 3% ഇടിഞ്ഞു. ബജറ്റ് സെഗ്‌മെന്റിനെ സംബന്ധിച്ചിടത്തോളം, നോയ്‌സ് 218% വാർഷിക വളർച്ച നേടി. 25.2% വിപണി വിഹിതം പിടിച്ചെടുത്തു. തൊട്ടുപിന്നാലെ ഫയർ-ബോൾട്ട് 24.6% വിപണി വിഹിതവുമായി കളം നിറഞ്ഞു. ബോട്ടിന്റെ എൻട്രി ലെവൽ സ്മാർട്ട് വാച്ചുകൾ 2022 മൂന്നാം പാദത്തിൽ കയറ്റുമതിയിൽ 2 ദശലക്ഷം പിന്നിട്ടു.

In the third quarter of this year, India has emerged as the world’s number one smartphone market, beating North America and China. Highly affordable local brands, local manufacturing and festive demand contributed to this surge.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version