അക്കൗണ്ടുകൾ പൂട്ടിക്കാൻ Twitter, രാജ്യത്തെ 44,000 അക്കൗണ്ടുകൾ സ്വാഹ

തുടരെ തുടരെ അക്കൗണ്ട് നിരോധനം

ഇലോൺ മസ്കിന്റെ ഏറ്റെടുക്കലിന് ശേഷം നയ ലംഘനങ്ങളുടെ പേരിൽ രാജ്യത്തെ 44,000 ട്വിറ്റർ അക്കൗണ്ടുകൾ നിരോധിച്ചുവെന്ന് റിപ്പോർട്ട്.

2022 സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 25 വരെയുള്ള കാലയളവിലാണ് ഏറ്റവും കൂടുതൽ അക്കൗണ്ടുകൾ റദ്ദാക്കിയത്. കുട്ടികളുടെ ലൈംഗിക ചൂഷണം, സമ്മതമില്ലാതെ നഗ്നത പ്രദർശിപ്പിക്കൽ എന്നിവ ചൂണ്ടിക്കാട്ടി 44,611 അക്കൗണ്ടുകൾ നിരോധിച്ചു. 2022 ഓഗസ്റ്റിൽ രാജ്യത്തെ 52,141 ട്വിറ്റർ അക്കൗണ്ടുകൾ മോശം ഉള്ളടക്കത്തെ തുടർന്ന് നിരോധിച്ചിരുന്നു. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് 4,014 അക്കൗണ്ടുകൾ റദ്ദാക്കി.

പരാതികൾ അവസാനിക്കുന്നില്ല

ഒരേ സമയപരിധിക്കുള്ളിൽ രാജ്യത്തെ വിവിധ ഉപയോക്താക്കളിൽ നിന്നായി 582 പരാതികൾ ട്വിറ്ററിനെതിരെ ലഭിച്ചുവെന്നാണ് കണക്ക്. അവയിൽ 20 URL കളിൽ മാത്രമാണ് ട്വിറ്റർ ഇതുവരെയായും നടപടി സ്വീകരിച്ചതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അക്കൗണ്ട് സസ്പെൻഷനുമായി ബന്ധപ്പെട്ട് അപ്പീൽ ചെയ്ത 61 പരാതികൾ നിലവിൽ പ്രോസസ്സ് ചെയ്തതായി ട്വിറ്റർ അറിയിച്ചു.

ട്വിറ്ററിൽ കുട്ടികളുടെ പോണോഗ്രഫിയുമായി ബന്ധപ്പെട്ട ട്വീറ്റുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ മസ്‌ക് ഇതിനോടകം തന്നെ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം പരാതികളിൽ ട്വിറ്ററിൽ നിന്ന് ലഭിച്ച മറുപടികൾ അപൂർണ്ണമാണെന്നും കമ്മീഷന് അവയിൽ തൃപ്തിയില്ലെന്നും ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ഒക്ടോബറിൽ പറഞ്ഞിരുന്നു.

Twitter banned 44,611 accounts promoting child sexual exploitation and non-consensual nudity in India. Between September 26 and October 25, as Elon Musk took over. Between August 26 and September 25, the company had banned 52,141 accounts.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version