ടെസ് ലയുടെ ട്രക്ക് പെപ്സിക്കോയ്ക്ക്
2017ൽ പെപ്‌സികോ ടെസ്‌ലയിൽ നിന്ന് 100 സെമി ട്രക്കുകൾ ഓർഡർ ചെയ്തിരുന്നു.ഇലക്ട്രിക് ട്രക്കിന്റെ വില, ശേഷി എന്നിവയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഇതുവരെയായും പുറത്തുവിട്ടിട്ടില്ല. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രക്ക് ഹൈവേ എമിഷൻ കുറയ്ക്കുമെന്നാണ് മസ്കിന്റെ അവകാശവാദം. സുരക്ഷയുടെ കാര്യത്തിൽ നിലവിലുള്ള ഡീസൽ മോഡലുകളെ വാഹനം മറികടക്കും.
അതിവേഗ ചാർജ്ജിംഗ് സാങ്കേതികവിദ്യയാണ് ട്രക്കിലുപയോഗിച്ചിരിക്കുന്നതെന്നും മസ്ക് അവകാശപ്പെടുന്നു.
അഞ്ച് വർഷം മുമ്പാണ് ഹെവി-ഡ്യൂട്ടി സെമി ട്രക്കുകളെന്ന ആശയം ടെസ്‌ല വികസിപ്പിച്ചു തുടങ്ങിയത്. കാലിഫോർണിയയിലെ ടെസ്‌ലയുടെ പ്ലാന്റിലേക്ക് വാഹന ഭാഗങ്ങൾ കയറ്റി അയയ്ക്കാൻ ഇവ ഉപയോഗിക്കുമെന്ന് മസ്‌ക് പറഞ്ഞു. 2024 ആകുമ്പോഴേയ്ക്കും, സമാന രീതിയിലുള്ള 50,000 ട്രക്കുകൾ ഉൽപ്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Also Read: സൂപ്പർ ചാർജ്ജിംഗ് സ്റ്റേഷനുകളുമായി Tesla
5 വർഷത്തെ കാത്തിരിപ്പ്
സെമി ട്രക്കുകളുടെ ഡിസൈൻ 2017 ഡിസംബർ മുതൽ തന്നെ ടെസ് ല വികസിപ്പിച്ചിരുന്നു. എന്നാൽ കോവിഡ് മഹാമാരിയും, ബാറ്ററി സെല്ലുകളുടെ വിതരണത്തിലുണ്ടായ പ്രതിസന്ധികളും കാരണം നിർമാണം നീണ്ടു പോകുകയായിരുന്നു.
മറ്റ് ഹെവി ഡ്യൂട്ടി ട്രക്കുകളിൽ നിന്നും പ്രത്യക്ഷമായ മാറ്റങ്ങളാണ് ടെസ് ലയുടെ ട്രക്കുകൾക്കുള്ളത്. സ്റ്റിയറിംഗ് വീലിന്റെ ലൊക്കേഷനാണ് പ്രധാന വ്യത്യസ്തത.
മറ്റു ട്രക്കുകളിൽ ഇടതു വശത്തുള്ള ഇവ ടെസ് ലയുടെ സെമി ട്രക്കിൽ മധ്യ ഭാഗത്തായാണ് സജ്ജീകരിച്ചിരിക്കുന്നത്. 300 മൈൽ റേഞ്ചുള്ള സെമി ട്രക്കുകൾക്ക് 150,000 ഡോളറും, 500 മൈൽ റേഞ്ചുള്ളതിന് 180,000 ഡോളറും വിലയാണ് 2017 ൽ മസ്ക് പ്രഖ്യാപിച്ചിരുന്നത്. പക്ഷേ നിലവിലെ ലോഞ്ചിംഗിൽ വാഹനത്തിന്റെ വിലയെത്രയെന്ന് മസ്ക് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല.