പ്രമുഖ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി യുഎഇ തുടക്കമിട്ട പദ്ധതിയാണ് ‘ഫ്യൂച്ചർ 100’. പുതിയ മേഖലകളിലെ 100 സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകുകയാണ് ലക്ഷ്യം.

യുഎഇയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ പ്രയോജനപ്പെടുത്തി നവീകരണത്തിനും ഉന്നത സാങ്കേതിക വിദ്യകൾക്കും സംരംഭകത്വത്തിനുമുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ഉയർത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു.

യുഎഇ സാമ്പത്തിക, വികസനകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി, ദേശീയ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന സ്റ്റാർ ട്ടപ്പുകളെ പ്രത്യേകം പിന്തുണയ്ക്കും. നിലവിൽ 8.5 ശതമാനം വളർച്ചയുള്ള യുഎഇ സമ്പദ് വ്യവസ്ഥയെ നവീകരണത്തിലൂടെ ആഗോള മത്സര സൂചികകളിൽ ഒന്നാമതെത്തിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ കൂടി ഭാഗമായാണ് നീക്കം.

ഫ്യൂച്ചർ 100’ സംരംഭത്തിന്റെ ലോഞ്ചിൽ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മാരി പങ്കെടുത്തു. യുഎഇയിലെ പ്രാദേശിക, അന്തർദേശീയ കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, സംരംഭകർ എന്നിവരെ പ്രതിനിധീകരിക്കുന്ന 30 സിഇഒമാരും സന്നിഹിതരായിരുന്നു. പുതിയ സാമ്പത്തിക മേഖലകളായ ബഹിരാകാശം, പുനരുപയോഗ ഊർജം, ഫിൻ‌ടെക്, AI തുടങ്ങിയവ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കെല്ലാം ഫ്യൂച്ചർ 100 പിന്തുണ നൽകും. 

In the United Arab Emirates, a new programme was started to support 100 companies in emerging industries. The initiative, started by the Ministry of Economy and Government Development and the Future Office, aims to support emerging economic sectors that will shape the UAE’s future economy, particularly startups that contribute to the national economy.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version