ബോക്സ് ഓഫീസിൽ അതിജീവിക്കാൻ കഴിയുന്ന സിനിമകൾ നൽകാൻ ബോളിവുഡ് പാടുപെടുമ്പോൾ, സൗത്ത് ഇൻഡസ്ട്രി വലിയ തിളക്കത്തോടെ തലയുയർത്തി നിൽക്കുകയാണ്. ബോക്സ് ഓഫീസിൽ 200 കോടിയിലധികം കളക്ഷൻ നേടിയ 2022-ലെ 5 തെന്നിന്ത്യൻ ചിത്രങ്ങൾ ഒന്നു നോക്കാം.
1. വിക്രം(Vikram)
ഏകദേശം 120–150 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം, പ്രേക്ഷകരെ ത്രില്ലടിപ്പിച്ച കമൽഹാസന്റെ ആക്ഷൻഹീറോ മാസ്സ് മൂവി ആയിരുന്നു. ചിത്രം 410 കോടി രൂപയുടെ മികച്ച കളക്ഷൻ കുറിച്ചപ്പോൾ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം, തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമായി ഇത് മാറി.
2. ബീസ്റ്റ്(Beast)
ഹൈപ്പിനൊത്ത പ്രകടനം കാഴ്ച വച്ചില്ലെങ്കിൽ പോലും കണക്കനുസരിച്ച്, ഇളയദളപതി വിജയ് നായകനായ സ്പൈ ത്രില്ലർ ബീസ്റ്റും ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ മൊത്തം 236 കോടിയോളം കളക്റ്റ് ചെയ്തു
3. പൊന്നിയിൻ സെൽവൻ 1 (Ponniyin Selvan: I)
ഐശ്വര്യ റായ് ബച്ചൻ, വിക്രം, ജയം രവി, കാർത്തി, തൃഷ എന്നിവർ തകർത്തഭിനയിച്ച പൊന്നിയിൻ സെൽവൻ ഒന്ന് വെറും 32 ദിവസങ്ങൾക്കുള്ളിൽ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ 500 കോടി കടന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. കൽക്കി കൃഷ്ണമൂർത്തിയുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് രണ്ട് ഭാഗങ്ങളുള്ള ചിത്രം മണിരത്നമാണ് ഒരുക്കിയത്.
4. KGF: ചാപ്റ്റർ 2 (K.G.F: Chapter 2)
2022-ൽ ഏറ്റവുമധികം കാത്തിരുന്ന ചിത്രങ്ങളിലൊന്നായെത്തിയ KGF: ചാപ്റ്റർ 2 വമ്പൻ ഹിറ്റായി മാറി, ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം ലോകമെമ്പാടുമായി ചിത്രം 1148 കോടി രൂപ നേടി. ദക്ഷിണേന്ത്യൻ നടൻ യഷ് വീണ്ടും റോക്കിയായി അവതരിച്ചപ്പോൾ, രണ്ടാം ചാപ്റ്ററിൽ രവീണ ടണ്ടൻ, സഞ്ജയ് ദത്ത് എന്നിവരെപ്പോലുള്ള ബോളിവുഡിലെ തലമുതിർന്ന താരങ്ങളുടെ കിടിലൻ പ്രകടനവുമുണ്ടായിരുന്നു. മൂന്നാം ഭാഗത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
5. കാന്താര (Kantara)
IMDb-യിൽ ഏറ്റവും ഉയർന്ന റേറ്റിംഗ് ലഭിച്ച ഇന്ത്യൻ സിനിമകളിലൊന്നായ കാന്താര ബോക്സ് ഓഫീസിൽ വിജയകരമായ ഓട്ടം തുടരുകയാണ്.
16 കോടി ബജറ്റിൽ തീർത്ത ഈ കന്നഡ ആക്ഷൻ ത്രില്ലർ, ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ ഇതിനകം 350 കോടിയോളം രൂപ ശേഖരിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പോസിറ്റീവ് അവലോകനങ്ങളും ഉയർന്ന റേറ്റിംഗും നേടിയതോടെ ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം വർഷാവസാനവും തീയറ്ററിൽ കാണികളെ നിറയ്ക്കുന്നു. ചുരുങ്ങിയ ചിലവിൽ കോടികൾ എങ്ങനെ വാരിക്കൂട്ടാമെന്നതിന്റെ പ്രത്യക്ഷഉദാഹരണമായി സിനിമാ ഡിസ്ക്കഷനുകളിൽ കാന്താര റെഫർ ചെയ്യപ്പെടുകയുമാണ്.
Kannada action thriller Kantara’s unprecedented success is a testament to the immense success South Indian films have achieved this year. While Bollywood struggles to deliver films that can survive at the box office, the South industry is standing tall with great brilliance. Let’s take a look at the top 5 South Indian films of 2022