ഉപ്പു തൊട്ട് സ്റ്റീൽ വരെ. ടാറ്റ ഗ്രൂപ്പിനില്ലാത്ത ബിസിനസുകൾ കുറവാണ്. ഇപ്പോഴിതാ, രാജ്യത്ത് ചിപ്പ് നിർമ്മാണം ആരംഭിക്കാനും തീരുമാനിച്ചിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനാണ് വിവരം സ്ഥിരീകരിച്ചത്.

ചിപ്പ് നിർമ്മിക്കാനും ടാറ്റ

ഗ്രൂപ്പ് ഇതിനോടകം തന്നെ ടാറ്റ ഇലക്‌ട്രോണിക്‌സ് രൂപീകരിച്ചിട്ടുണ്ടെന്നും അതിന്റെ കീഴിൽ സെമികണ്ടക്ടർ അസംബ്ലി ടെസ്റ്റിംഗ് ബിസിനസ്സ് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎസ്, ജപ്പാൻ, തായ്‌വാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായി സഹകരിച്ചാകും രാജ്യത്ത് ചിപ്പുകളുടെ ഉൽപ്പാദനം ആരംഭിക്കുന്നത്. ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന്റെ ആകെ വിപണി വലുപ്പം ഏകദേശം 1 ട്രില്യൺ ഡോളറാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ മേഖലയിൽ ഏകദേശം 90 ബില്യൺ ഡോളർ നിക്ഷേപം നടത്തും. ചിപ്പ് നിർമ്മാണത്തിന് പുറമേ, ഇലക്ട്രിക്ക് വാഹനങ്ങൾ, ഇവി ബാറ്ററികൾ എന്നിവയുടെ നിർമ്മാണം, സൂപ്പർ ആപ്പ് വികസിപ്പിക്കൽ എന്നിവയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More Semiconductor Related News:

എന്താണ് ടാറ്റയുടെ പ്ലാൻ?

ഇന്ത്യയിൽ ഔട്ട്‌സോഴ്‌സ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) ബിസിനസ്സ് സ്ഥാപിക്കാനാണ് ടാറ്റ പദ്ധതിയിടുന്നത്. അസംബ്ലി, ടെസ്റ്റിംഗ്, മാർക്കിംഗ്, പാക്കേജിംഗ് (എടിഎംപി) യൂണിറ്റുകൾ എന്നും അറിയപ്പെടുന്ന OSAT, അർദ്ധചാലക നിർമ്മാണത്തിൽ നിർണായക പങ്ക് വഹിക്കുന്നു, കാരണം അവ വിപണിയിൽ എത്തിക്കുന്നതിന് മുമ്പ് ഫൗണ്ടറികളിൽ നിർമ്മിച്ച സിലിക്കൺ ചിപ്പുകൾ പാക്കേജുചെയ്‌ത് പരിശോധിക്കുന്നു. ടാറ്റ ഗ്രൂപ്പ് 300 മില്യൺ ഡോളറിന്റെ സെമികണ്ടക്ടർ നിർമ്മാണകേന്ദ്രം സ്ഥാപിക്കുന്നുവെന്ന വാർത്തകൾ മുൻപേ തന്നെ പ്രചരിച്ചു തുടങ്ങിയിരുന്നു. 2021ൽ ടാറ്റ ഇലക്‌ട്രോണിക്‌സ് ഒസാറ്റ് ഇന്ത്യയുടെ സിഇഒ ആയി രാജ മാണിക്കം നിയമിതനാവുകയും ചെയ്തു. എന്നാൽ, 2022 ആദ്യം വരെ കമ്പനി സർക്കാരിന്റെ സെമികണ്ടക്ടർ ഫാബ് പദ്ധതിയിലേയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നില്ല. ഇന്ത്യയിൽ OSAT അല്ലെങ്കിൽ എടിഎംപി (ATMP) സ്ഥാപിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപനം നടത്തുന്ന ആദ്യത്തെ കമ്പനിയല്ല ടാറ്റ ഗ്രൂപ്പ്. രാജ്യത്തെ അർദ്ധചാലക കേന്ദ്രമാക്കാൻ ഗവൺമെന്റിന്റെ ഇന്ത്യ അർദ്ധചാലക മിഷൻ 76,000 കോടി രൂപയുടെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതിന് പിന്നാലെ, അര ഡസനിലധികം കമ്പനികൾ എടിഎംപി യൂണിറ്റുകൾ രാജ്യത്ത് സ്ഥാപിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്തായാലും, ആഗോള തലത്തിൽ സെമികണ്ടക്ടറുകളുടെ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ടാറ്റയുടെ പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്.

Tata Group plans the production of semiconductors in India. The conglomerate would start it within the next few years. It already has planned to invest $90 billion towards it.

Also Read More Tata Related Articles

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version