5,000 യൂണിറ്റ് XPRES-T EV-കളുടെ വിതരണത്തിനായി എവറസ്റ്റ് ഫ്ലീറ്റ് പ്രൈവറ്റ് ലിമിറ്റഡുമായി കരാർ ഒപ്പിട്ട് ടാറ്റ മോട്ടോഴ്‌സ്. കരാറിന്റെ ഭാഗമായി, 100  XPRES-T EV യൂണിറ്റുകൾ മുംബൈ ആസ്ഥാനമായുള്ള എവറസ്റ്റ് ഫ്ലീറ്റിന് ടാറ്റ മോട്ടോഴ്‌സ് കൈമാറി. 2021 ജൂലൈയിലാണ്, ടാറ്റ മോട്ടോഴ്‌സ് ഫ്ലീറ്റ് ഉപഭോക്താക്കൾക്ക് മാത്രമായി ‘XPRES’ ബ്രാൻഡ് പുറത്തിറക്കിയത്.

എവറസ്റ്റ് ഫ്ലീറ്റുമായി കരാറൊപ്പിട്ട് ടാറ്റ മോട്ടോഴ്സ്, 5,000 യൂണിറ്റ് XPRES-T EV-കൾ കൈമാറും

ടാറ്റ മോട്ടോഴ്‌സ് ‘XPRES’  ബ്രാൻഡിന് കീഴിലുള്ള ആദ്യത്തെ വാഹനമാണ് XPRES-T EV. 213 കിലോമീറ്റർ, 165 കിലോമീറ്റർ എന്നിങ്ങനെ രണ്ട് റേഞ്ച് ഓപ്ഷനുകളിലായാണ് പുതിയ Xpres-T ഇലക്ട്രിക് സെഡാൻ എത്തുന്നത്. ഫാസ്റ്റ് ചാർജ്ജിംഗ് സംവിധാനം ഉപയോഗിച്ച് 90 മുതൽ 110 മിനിട്ട് വരെ 80 ശതമാനത്തോളം ചാർജ്ജിംഗ് സാധ്യമാണ്. സീറോ ടെയിൽ-പൈപ്പ് എമിഷൻ, സിംഗിൾ സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, ഡ്യുവൽ എയർബാഗുകൾ തുടങ്ങി വ്യത്യസ്തമായ ഫീച്ചറുകളാണ് XPRES-T EVകൾക്കുള്ളത്. ബ്ലൂ സ്മാർട്ട് മൊബിലിറ്റി, അർബൻ ലിഥിയം തുടങ്ങിയ കമ്പനികൾക്ക് ഇതിനോടകം തന്നെ XPRES-T EV ടാറ്റ കൈമാറിയിരുന്നു.

XPRES-T EV ലോഞ്ച്

    2021 ജൂലൈയിൽ XPRES ബ്രാൻഡ് രാജ്യവ്യാപകമായി അവതരിപ്പിച്ചതിന് ശേഷം, ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളിൽ ഒന്നായ ടാറ്റ മോട്ടോഴ്‌സ്, XPRES ബ്രാൻഡിന് കീഴിലുള്ള ആദ്യത്തെ ഇലക്ട്രിക് സെഡാൻ – XPRES-T EV, ഫ്ലീറ്റ് ഉപഭോക്താക്കൾക്ക് മാത്രമായി അവതരിപ്പിച്ചത് 2021 സെപ്റ്റംബറിലാണ്. മൊബിലിറ്റി സേവനങ്ങൾ, കോർപ്പറേറ്റ്, ഗവൺമെന്റ് ഫ്ളീറ്റ് ഉപഭോക്താക്കൾ എന്നിവയെ ലക്ഷ്യം വച്ചുള്ള, XPRES-T EV, ഒപ്റ്റിമൽ ബാറ്ററി സൈസ്, ക്യാപ്‌റ്റീവ് ഫാസ്റ്റ് ചാർജിംഗ് സൊല്യൂഷൻ എന്നീ ഫീച്ചറുകൾ ഉൾക്കൊള്ളുന്നു. XPRES-T ഇലക്ട്രിക് സെഡാൻ 21.5 kWh, 16.5 kWh എന്നീ 2 റേഞ്ച് ഓപ്ഷനുകളുള്ള ഉയർന്ന ഊർജ്ജ സാന്ദ്രതയുള്ള ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. സ്റ്റാൻഡേർഡ് ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ഉള്ള പ്രീമിയം ബ്ലാക്ക് തീം ഇന്റീരിയറും, ഇന്റീരിയറിലും എക്സ്റ്റീരിയറിലുമുള്ള ഇലക്ട്രിക് ബ്ലൂ ആക്‌സന്റുകളും വാഹനത്തെ മറ്റ് ടാറ്റ കാറുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.  

Tata Motors signed an MoU with Everest Fleet Pvt Ltd. Everest Fleet will deliver 5,000 XPRES-T electric sedans to Tata. The firm already handed over 100 cars. The XPRES-T EV is a popular name in India’s EV market. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version