2023ൽ കൂടുതൽ എസ്യുവികൾ പുറത്തിറക്കാൻ രാജ്യത്തെ പ്രമുഖ കാർ നിർമ്മാതാക്കൾ. ഹോണ്ട, ടൊയോട്ട, മാരുതി, ഹ്യുണ്ടായ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള സെഡാനുകളും, ഹാച്ച്ബാക്കുകളും, എസ്യുവികളും ലിസ്റ്റിൽ ഉൾപ്പെടുന്നു.
2023ലും തിളങ്ങും കാർ വിപണി
- 2023 മാർച്ചിൽ ജീപ്പ് അവഞ്ചർ എസ്യുവി പുറത്തിറക്കിയേക്കുമെന്ന് സൂചനയുണ്ട്.
- 8 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയാണ് ജീപ്പ് അവഞ്ചർ എസ്യുവിയുടെ എക്സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്.
- മാരുതിയുടെ 5 ഡോർ ജിംനി 2023ലെ ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും.
- ഹാരിയറിന്റെയും, സഫാരിയുടെയും ഫെയ്സ്ലിഫ്റ്റ് വേരിയന്റുകൾ ടാറ്റ പുറത്തിറക്കിയേക്കു മെന്നാണ് സൂചന.
- നിസാന്റെ എക്സ്-ട്രെയിലും 2023 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചേക്കും. അഞ്ച് സീറ്റുകളുള്ള ഹോണ്ട എച്ച്ആർ-വി എസ്യുവി 2023 പകുതിയോടെ വിപണിയിലെത്താൻ സാധ്യതയുണ്ട്.
- 25 മുതൽ 27 ലക്ഷം വരെ വില പ്രതീക്ഷിക്കുന്ന എംജി ഹെക്ടർ ഫേസ്ലിഫ്റ്റ് 2023 ജനുവരിയോടെ പുറത്തിറങ്ങും.
- ഫോക്സ്വാഗണിന്റെ ടിഗുവാൻ ഓൾസ്പേസ്, 2023 ജനുവരിയോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
- ഫോഴ്സ് ഗൂർഖ-5 ഡോർ, മഹീന്ദ്ര ബൊലേറോ നിയോ പ്ലസ്, ടൊയോട്ട ഫോർച്യൂണർ നെക്സ്റ്റ്-ജെൻ എന്നിവയും 2023ൽ ഇറങ്ങനുള്ള മറ്റ് വാഹനങ്ങളാണ്.
എസ് യുവികൾക്ക് പ്രിയമേറുമ്പോൾ…
ആഡംബര വാഹനങ്ങളോട് പ്രിയമേറുന്നതുപോലെ തന്നെ എസ് യുവി വാഹനങ്ങൾക്കും ഇപ്പോൾ ഡിമാൻഡ് വർധിക്കുകയാണ്. യുഎസ്, കാനഡ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടെ എസ് യുവി വിപണി കണക്കിലെടുത്താൽ ഏകദേശം 90 ശതമാനത്തിലധികം എസ് യുവികൾ ഇവിടങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട് എന്ന് കാണാനാകും. ആഗോള തലത്തിൽ ഫുൾ സൈസ് എസ് യുവികളേക്കാൾ മിഡ് സൈസ് എസ് യുവികൾക്കാണ് വില കുറവുള്ളത്. അതേസമയം, ഇൻഫോടെയ്ൻമെന്റ് ടച്ച് സ്ക്രീൻ സിസ്റ്റം, പാർക്കിംഗ് അസിസ്റ്റന്റ്സ്, ഡ്രൈവർ അസിസ്റ്റന്റ്സ് ഫീച്ചറുകൾ തുടങ്ങിയ സവിശേഷതകൾ ഫുൾ സൈസ് എസ് യുവികൾക്കുണ്ട്.
India is likely to witness the launch of more SUVs in 2023. Jeep may launch the Avenger SUV in March 2023. Maruti is working on a 5-door Jimny which would be unveiled at the Auto Expo in 2023. Tata may issue facelift variants of Harrier and Safari.