ഖത്തറിലെ ഫിഫ ലോകകപ്പ് ഫൈനലിൽ ലുസൈൽ സ്റ്റേഡിയത്തിൽ ലോകകപ്പ് ട്രോഫി അനാച്ഛാദനം ചെയ്യപ്പെട്ടപ്പോൾ ഇന്ത്യയ്ക്കും അത് ചരിത്രമുഹൂർത്തമായിരുന്നു.

രാജ്യത്തിന് അഭിമാനമായി ഫിഫ ട്രോഫി അനാവരണം ചെയ്യുന്ന ആദ്യ ഇന്ത്യക്കാരിയായി ബോളിവുഡ് താരം ദീപിക പദുക്കോൺ മാറി.

മുൻ സ്പാനിഷ്  ഫുട്‌ബോളർ, ഐക്കർ കാസില്ലാസ് ഫെർണാണ്ടസിനൊപ്പമാണ് ദീപിക ലോകകപ്പ് ട്രോഫി അനാവരണം ചെയ്തത്.

6.175 കിലോഗ്രാം ഭാരമുളള 18 കാരറ്റ് സ്വർണ്ണവും മാലക്കൈറ്റും ചേർത്ത് നിർമ്മിച്ച ട്രോഫി അനാച്ഛാദനം ചെയ്യുന്നത് മത്സരത്തിന് മുമ്പുള്ള ചടങ്ങുകളുടെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്.  വെള്ള ഷർട്ടും ബ്രൗൺ ഓവർ‌കോട്ടും കറുത്ത ബെൽറ്റും നൂറ് വാട്ട് പുഞ്ചിരിയുമായി സ്റ്റേഡിയത്തിൽ മിന്നി മറഞ്ഞ ദശലക്ഷക്കണക്കിന് ക്യാമറകളിൽ ദീപിക തിളങ്ങി നിന്നപ്പോൾ ഇന്ത്യയ്ക്കും അത് അഭിമാനമായി.ബോളിവുഡ് താരമെന്നതിലുപരിയായി ദീപിക പദുക്കോണിന് ആഗോള തലത്തിൽ സമാനതകളില്ലാത്ത വ്യക്തിപ്രഭാവമാണുളളത്. ലോകപ്രശസ്തമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ജൂറി അംഗമായിരുന്നു ദീപിക.

‘Golden Ratio of Beauty’ യുടെ വിലയിരുത്തലിൽ ലോകത്തിലെ ഏറ്റവും സുന്ദരികളായ 10 സ്ത്രീകളുടെ പട്ടികയിലെ ഏക ഇന്ത്യക്കാരിയായി ദീപിക മാറിയിരുന്നു.

അഭിനേതാവ്, നിർമ്മാതാവ്, സംരംഭക തുടങ്ങിയ നിലകളിൽ തിളങ്ങുമ്പോഴും താൻ നേരിട്ട  ഡിപ്രഷനെ കുറിച്ച് തുറന്ന് പറഞ്ഞും ദീപിക ശ്രദ്ധ നേടിയിരുന്നു. Louis Vuitton, Cartier,Levi’s, Adidas.  തുടങ്ങിയ ആഡംബര ബ്രാൻഡുകളുടെ ആഗോള മുഖമായി തിരഞ്ഞെടുക്കപ്പെട്ട  ഇന്ത്യക്കാരിയും ദീപിക പദുക്കോണായിരുന്നു.  രണ്ട് തവണ ടൈം മാഗസിൻ അവാർഡ് ജേതാവായി അംഗീകരിക്കപ്പെട്ടിട്ടുണ്ട് ദീപിക.  

ഷാരൂഖ് ഖാൻ നായകനായ പത്താനാണ് ദീപികയുടെ  അടുത്ത റിലീസ്. ചിത്രത്തിലെ ഗാനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 23 നാണ് റിലീസ് ചെയ്യുന്നത്.

It was a historic moment for India too when the World Cup trophy was unveiled at the Lucille Stadium at the FIFA World Cup final in Qatar. Deepika Padukone has become the first Indian to unveil the FIFA trophy, making the country proud. Deepika unveiled the trophy with former Spanish footballer, Iker Casillas Fernandez. The unveiling of the trophy, made of 18 carat gold and weighing 6.175 kg, is a very important part of the pre-match ceremonies.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version