വിഷൻ EQXX കൺസെപ്റ്റ് EV രാജ്യത്ത് അവതരിപ്പിച്ച് മെഴ്സിഡസ് ബെൻസ്. EQXX-ലെ ഓൾ-ഇലക്ട്രിക് പവർട്രെയിൻ 95% കാര്യക്ഷമമാണെന്ന് Mercedes Benz അവകാശപ്പെടുന്നു. ഒറ്റച്ചാർജ്ജിൽ 1,000 കിലോമീറ്ററിലധികം തികയ്ക്കുക എന്ന നേട്ടം കൈവരിച്ച EV ആണിതെന്ന് കമ്പനി.
ഈ വർഷമാദ്യം ലാസ് വെഗാസിൽ നടന്ന CES 2022 ൽ കൺസെപ്റ്റ് പ്രോട്ടോടൈപ്പ് ആഗോളതലത്തിൽ അവതരിപ്പിച്ചിരുന്നു.
കാഴ്ചയിൽ മികച്ച പ്രകടനമുളള EV ആയി തോന്നുമെങ്കിലും 244hp (180kW) സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് പവർ നൽകുന്നത്. 900V വരെ ചാർജിംഗ് വേഗതയുളള 100kWh ബാറ്ററിയാണ് ഇതിലുള്ളത്. ഇതിന് 1,000 കിലോമീറ്ററിലധികം റേഞ്ച് നൽകാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. മെഴ്സിഡസ് ഈ നേട്ടം കൈവരിക്കുന്നത് ഒരു വലിയ കപ്പാസിറ്റിയുളള ബാറ്ററി ഉപയോഗിച്ചല്ല, മറിച്ച് എയറോഡൈനാമിക്സ് മെച്ചപ്പെടുത്തുന്നതിലൂടെയാണ്.
മൊത്തത്തിലുള്ള പാക്കേജ് കോംപാക്റ്റ് ആയി നിലനിർത്തിക്കൊണ്ടാണ് വിഷൻ EQXX അവതരിപ്പിച്ചത്. എഫിഷ്യൻസിക്ക് കൂടുതൽ പ്രാധാന്യം നൽകി മെഴ്സിഡസ് കൺസെപ്റ്റ് കാറിന്റെ ഭാരം പരമാവധി കുറയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. EQXX-ന്റെ എഫിഷ്യൻസിയെ സഹായിക്കുന്നത് അതിന്റെ ഡ്രാഗ് കോഫിഫിഷ്യന്റ് 0.17Cd ആണ്. ഇത് മറ്റേതൊരു Mercedes-Benz ഇലക്ട്രിക് വാഹനങ്ങളിലും ഏറ്റവും താഴ്ന്നതാണ്. പരമാവധി കുറച്ച് എനർജി ഉപയോഗിക്കുന്ന ഏറ്റവുമധികം എഫിഷ്യൻസിയുളള മോഡലെന്നാണ് മെഴ്സിഡസ് വിശേഷിപ്പിക്കുന്നത്.
Mercedes-Benz-ന്റെ ഏറ്റവും കാര്യക്ഷമമായ വൈദ്യുത വാഹനമായി ഇതിനെ കണക്കാക്കുന്നു. കാരണം ഇതിന് ഒരു kWh-ൽ 10km വേഗത കൈവരിക്കാൻ കഴിയും. ഈ കാര്യക്ഷമത 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഉള്ള ഒരു ICE-പവർ കാറിന് തുല്യമാണെന്ന് മെഴ്സിഡസ് അവകാശപ്പെടുന്നു. കൂടാതെ, വിഷൻ EQXX-ന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് മുകളിലായി 117 സോളാർ സെല്ലുകളാണ് സ്ഥാപിച്ചിട്ടുളളത്.
ഈ സോളാർ പാനലുകൾ പ്രതിദിനം 25 കിലോമീറ്റർ വരെ അധിക റേഞ്ച് നേടാൻ സഹായിക്കുന്നു.
മിനുസമാർന്നതും ഒഴുകുന്നതുമായ ഡിസൈനിൽ വിഷൻ ഇക്യുഎക്സ്എക്സ്,ഒരു ഫോർ-ഡോർ കൂപ്പെയാണ്. മുൻവശത്ത്,കാറിന്റെ വീതിയിൽ നീളുന്ന എൽഇഡി ലൈറ്റ്ബാർ കാണാം. Mercedes-AMG One ഹൈപ്പർകാറിലെ പോലെ, വിഷൻ EQXX-ലും ബോണറ്റിൽ മെഴ്സിഡസ്-ബെൻസ് ലോഗോയുണ്ട്. ഏറ്റവും പുതിയ Mercedes-Benz മോഡലുകളിൽ കാണുന്നതുപോലുള്ള ഫ്ലഷ് ഡോർ ഹാൻഡിലുകളും ഇതിലുണ്ട്. എയറോഡൈനാമിക്സിനെ സഹായിക്കുന്ന പ്രത്യേക സീ-ത്രൂ കവറുകളുള്ള ഭാരം കുറഞ്ഞ മഗ്നീഷ്യം വീലുകൾ ഉപയോഗിക്കുന്നു. ഇഴച്ചിൽ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, ഈ ഇവിക്ക് മക്ലാരൻ സ്പീഡ്ടെയിലിനെ അനുസ്മരിപ്പിക്കുന്ന ഒരു ലോംഗ്ടെയിൽ പോലെയുള്ള ഡിസൈൻ നൽകുന്ന റൂഫ്ലൈൻ ഉണ്ട്. ബ്രേക്ക് ലൈറ്റായി പ്രവർത്തിക്കുന്ന ഒരു ഇൻവെർട്ടഡ് U- ആകൃതിയിലുള്ള ലൈറ്റ്ബാറും പിൻഭാഗത്തുണ്ട്. പിൻഭാഗം മുൻവശത്തേക്കാൾ 50 mm ഇടുങ്ങിയതാണ്.
ജനുവരിയിൽ വിഷൻ EQXX കൺസെപ്റ്റിന്റെ ഓടിക്കാവുന്ന എഡിഷൻ ഇന്ത്യയിൽ പ്രദർശിപ്പിക്കുമെന്നാണ് മെഴ്സിഡസ്-ബെൻസ് അറിയിച്ചിരിക്കുന്നത്.