പുത്തൻ സ്വിഫ്റ്റുമായി മാരുതി
പുതിയ മോഡൽ 2023 അവസാനമോ, 2024 ആദ്യമോ വിൽപ്പനയ്ക്ക് എത്തിച്ചേക്കുമെന്നാണ് സൂചന.
പുതിയ മാരുതി സ്വിഫ്റ്റിന്റെ വില നിലവിലെ മോഡലിനേക്കാൾ കൂടുതലായിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. വാഹനത്തിന്റെ ഹൈബ്രിഡ് പതിപ്പിന് ഏകദേശം 1 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു. YED എന്ന കോഡ് നെയിമോടെ, പുതിയ 1.2 ലിറ്റർ എഞ്ചിൻ, 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ എന്നിവയുടെ കരുത്തിലാണ് വാഹനമെത്തുന്നത്. ഹാച്ച്ബാക്കിന്റെ പുതിയ മോഡലിന് ഏകദേശം 35 മുതൽ 40 kmpl വരെ ഇന്ധനക്ഷമതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ, രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറായി പുതിയ സ്വിഫ്റ്റ് മാറും.
Also Read Other Maruti Suzuki Related News
വരുന്നത് മികച്ച സ്പോർട്ടി കാർ !
നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, കൂടുതൽ സ്പോർട്ടിയറായിരിക്കും പുതിയ തലമുറ സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കെന്നാണ് സൂചന.
- വലുതും കൂടുതൽ ആക്രമണാത്മകവുമായ ഗ്രിൽ, സ്പോർട്ടി ഫ്രണ്ട്, റിയർ ബമ്പറുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, സൈഡ് സ്കർട്ടുകൾ, പിൻ ബമ്പറിന്റെ ഇരുവശത്തും ഡ്യുവൽ എക്സ്ഹോസ്റ്റുകൾ എന്നിവയാണ് സ്വിഫ്റ്റ് സ്പോർട്ടിന്റെ പ്രധാന സവിശേഷതകൾ.
- ഇനി അകത്തളത്തിലേക്ക് നോക്കിയാൽ സ്വിഫ്റ്റ് സ്പോർട്ടിന് ഡാഷ്ബോർഡിലും ഡോർ ട്രിമ്മുകളിലും സെന്റർ കൺസോളിലും അതിന്റെ ഇൻസ്ട്രുമെന്റ് കൺസോളിലും ചുവന്ന ആക്സന്റുകൾ ലഭിക്കുന്നുണ്ട്.
- ഇത് കാറിന്റെ സ്പോർട്ടിയർ ആകർഷണം തികച്ചും ഉയർത്തുന്നുണ്ട്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയും വാഹനത്തിന്റെ സവിശേഷതകളിലുൾപ്പെടുന്നു.
- സുസുക്കി വോയ്സ് അസിസ്റ്റും, ഓവർ-ദി-എയർ അപ്ഡേറ്റുകൾ എന്നീ പ്രത്യേകതകളുമുണ്ട്.
- The new generation Maruti Suzuki Swift is likely to reach India in 2024. It might be globally launched by the end of 2023 or the early 2024. The new model will have significant changes inside and outside.