ഭാവിയുടെ ഇന്ധനമായ ഹൈഡ്രജൻ ഗതാഗതത്തിന്റെ സമസ്ത മേഖലകളിലും കൊണ്ടുവരുന്നതിനാണ് കേന്ദ്രസർക്കാർ പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഇന്ത്യയുടെ അഭിമാനമായ വന്ദേഭാരത് ട്രെയിനുകളും ഹൈഡ്രജനിൽ ഓടിക്കാനാണ് റെയിൽവേയുടെ പദ്ധതി. 

2023ൽ വന്ദേ ഭാരത് ഹൈഡ്രജൻ ട്രെയിനും ദീർഘദൂര യാത്രയ്‌ക്കായി വന്ദേ ഭാരത്-3 സ്ലീപ്പർ ട്രെയിനും റെയിൽവേ അവതരിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഹൈഡ്രജൻ ട്രെയിനുകൾ മാത്രമല്ല, 1950കളിലും 60കളിലും രൂപകല്പന ചെയ്ത ട്രെയിനുകൾക്ക് പകരമായി വന്ദേ മെട്രോ ട്രെയിൻ നിർമിക്കുന്നുണ്ടെന്നും റെയിൽവേ മന്ത്രി പറഞ്ഞു.  2023 ഡിസംബറിലാണ് ഹൈഡ്രജൻ ട്രെയിനുകൾ ഓടിത്തുടങ്ങുക.  ഈ ട്രെയിനുകൾ തദ്ദേശീയമായി രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യും. വന്ദേ ഭാരത്-3 ട്രെയിനുകളുടെ രൂപകൽപ്പന നടന്നുകൊണ്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു, അതിൽ സ്ലീപ്പർ ക്ലാസും ഉണ്ടായിരിക്കും. ദീർഘദൂര യാത്രകൾക്കും ഈ ട്രെയിനുകൾ ഉപയോഗിക്കും. 

എന്താണ് ഹൈഡ്രജൻ ട്രെയിൻ?

ഹൈഡ്രജനിൽ പ്രവർത്തിപ്പിക്കുന്ന എല്ലാ ട്രെയിനുകളും, വലുതോ ചെറുതോ ആകട്ടെ, ഇന്ധനം ട്രാക്ഷൻ മോട്ടോറുകൾക്കോ സഹായക സംവിധാനങ്ങൾക്കോ അല്ലെങ്കിൽ രണ്ടിനും ഉപയോഗിച്ചാലും ‘ഹൈഡ്രെയിൽ’ എന്ന് തരം തിരിച്ചിരിക്കുന്നു. AT&T യിലെ സ്ട്രാറ്റജിക് പ്ലാനറായ സ്റ്റാൻ തോംസൺ ആണ് ഹൈഡ്രെയ്ൽ എന്ന പദം ആദ്യമായി പരാമർശിച്ചത്. ഏറ്റവും അടിസ്ഥാനപരമായി പറഞ്ഞാൽ, ഹൈഡ്രജൻ ആന്തരിക ജ്വലന എഞ്ചിനിനുള്ളിലോ ഹൈഡ്രജൻ ഇന്ധന സെല്ലിനുള്ളിലെ ഓക്സിജനുമായുള്ള റിയാക്ഷനിലൂടെയോ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ഒന്നാണ് ഹൈഡ്രജൻ ട്രെയിൻ. ഈ ട്രെയിനുകൾ മലിനീകരണം സൃഷ്ടിക്കുന്നില്ല. ഇവ ചെറിയ ശബ്ദം പുറപ്പെടുവിക്കുന്നു. വെറും നീരാവിയും ബാഷ്പീകരിച്ച വെള്ളവുമാണ് ട്രെയിൻ പുറപ്പെടുവിക്കുന്നത്.


ഓഗസ്റ്റിൽ, ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ജർമ്മനി മാറി. ഹൈഡ്രജൻ പാസഞ്ചർ ട്രെയിനുകൾ ലോവർ സാക്‌സോണി സംസ്ഥാനത്ത് ജർമ്മനി ആരംഭിച്ചു. ഫ്രഞ്ച് നിർമ്മാതാക്കളായ അൽസ്റ്റോം നിർമ്മിച്ച ഹൈഡ്രജൻ ഫ്യൂവൽ സെൽ ഡ്രൈവ് ഉള്ള 14 ട്രെയിനുകൾ ഡീസൽ ട്രെയിനുകൾക്ക് പകരമാണ് ഓടിത്തുടങിയത്. പദ്ധതിയുടെ ആകെ ചെലവ്ഏകദേശം 92 മില്യൺ ഡോളറായിരുന്നു. ഈ ട്രെയിനുകൾ പ്രതിവർഷം 1.6 ദശലക്ഷം ലിറ്റർ ഡീസൽ ഇന്ധനം ലാഭിക്കും. ട്രെയിൻ നിർമ്മാതാക്കളായ അൽസ്റ്റോമിന്റെ കണക്കനുസരിച്ച്, ഓരോ ട്രെയിനിനും മണിക്കൂറിൽ 140 കിലോമീറ്റർ (87 മൈൽ) വേഗതയിൽ 999 കിലോമീറ്റർ (621 മൈൽ) റേഞ്ച് ഉണ്ടായിരിക്കും. ചൈന, ജപ്പാൻ, തായ്‌വാൻ, UK,US എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾ ഹൈഡ്രജൻ- പവർഡ് ട്രെയിനുകൾക്കായുളള പരീക്ഷണങ്ങളിലാണ്.

സ്വകാര്യവത്കരണമില്ല

റെയിൽവേയുടെ സ്വകാര്യവൽക്കരണത്തെ കുറിച്ചുളള വാർത്തകൾ മന്ത്രി തള്ളിക്കളഞ്ഞു.

“റെയിൽവേ ഒരു തന്ത്രപ്രധാന മേഖലയാണ്, അത് സർക്കാരിൽ തന്നെ തുടരും.” മന്ത്രി വ്യക്തമാക്കി.

റെയിൽവേ ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തിൽ വലിയ പരിവർത്തനം വരുത്തണമെന്ന് പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. അടുത്ത വർഷം, പ്രതിദിനം 16 കിലോമീറ്റർ മുതൽ 17 കിലോമീറ്റർ വരെ ട്രാക്കുകൾ സ്ഥാപിക്കാൻ റെയിൽവേ ലക്ഷ്യമിടുന്നു.  പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനായി റെയിൽവേ ഒരു പുതിയ സ്റ്റാർട്ടപ്പ് സംരംഭം ആരംഭിച്ചിരുന്നു. ഏകദേശം 800 സ്റ്റാർട്ടപ്പുകൾ അപേക്ഷിച്ചു. അവയിൽ 50-ഓളം പേർ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു.  ഈ സ്റ്റാർട്ടപ്പുകളെ ആശയം മുതൽ ഉൽപ്പന്ന ഘട്ടം വരെ റെയിൽവെ പിന്തുണയ്ക്കും, മന്ത്രി പറഞ്ഞു. ഉൽ‌പ്പന്നം വിജയിച്ചുകഴിഞ്ഞാൽ, ആ സ്റ്റാർട്ടപ്പുകൾക്ക് നാല് വർഷത്തേക്ക് ഫണ്ട് നൽകുകയും നാല് വർഷത്തേക്ക് അവ സൂക്ഷിക്കുകയും ചെയ്യും. അതിലൂടെ  ആ ഉൽപ്പന്നങ്ങൾ ആദ്യം റെയിൽ‌വേയിലും തുടർന്ന് ആഗോളതലത്തിലും അവതരിപ്പിക്കാനാകും. 

മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള ബുള്ളറ്റ് ട്രെയിൻ കോറിഡോർ നിർമ്മാണം വേഗത്തിലാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുംബൈ-അഹമ്മദാബാദ് ഇടനാഴി വിജയകരമായി പൂർത്തിയാക്കിയ ശേഷം രാജ്യത്ത് 11 അല്ലെങ്കിൽ 12 ഇടനാഴികൾ കൂടി റെയിൽവേ നിർമിക്കും. 

The Indian Railways would bring about Hydrogen-fuel powered, indigenously designed and built trains in December 2023. Currently, the design process is going on. Engineers would design them like Vande Bharat trains, informed the Railway Ministry. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version