സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കൂടുതൽ മികച്ചതാക്കാനും സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനും നിരവധി സ്കീമുകളും പ്രോത്സാഹനങ്ങളുമാണ് തമിഴ്നാട് സർക്കാർ നൽകുന്നത്.

തമിഴ്നാട്ടിൽ സ്റ്റാർട്ടപ്പുകൾക്ക് ഫണ്ട് നേടാൻ ലക്ഷ്യമിട്ടുളള പ്രോഗ്രാമാണ് TANSEED.

ഏർളി സ്റ്റേജ് സ്റ്റാർട്ടപ്പുകൾക്ക് 10 ലക്ഷം വരെ നൽകുന്നതാണ് സ്കീം. 100 കോടിയുടെ  എമെർജിംഗ് സെക്ടർ സീഡ് ഫണ്ട് , SC/ST വിഭാഗത്തിൽ നിന്നുളള സംരംഭകർക്ക് മാത്രമായുളള 30 കോടിയുടെ ഫണ്ട്, ഇതിനെല്ലാം പുറമേ ഹൈ നെറ്റ് വർത്ത് വ്യക്തികൾക്കായുളള പ്ലാറ്റ്ഫോം TAMIL ANGELS,  വെഞ്ച്വർ ക്യാപിറ്റൽ കമ്പനികൾക്കായുളള അഗ്രിഗേറ്റർ പ്ലാറ്റ്ഫോം TANFUND എന്നിവ ഇൻവെസ്റ്റ്മെന്റ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുളളതാണ്.  

ഇൻകുബേഷൻ, ആക്സിലറേഷൻ ഇവയിലും നിരവധി പ്രോഗ്രാമുകളുണ്ട്. മാർക്കറ്റ് കണക്ട് പ്രോഗ്രാമുകളിൽ S2G, അതായത് സ്റ്റാർട്ടപ്പുകളെയും ഗവൺമെന്റിനെയും ബന്ധിപ്പിക്കുന്നു. സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ വകുപ്പുകൾക്ക് സേവനങ്ങളും സൊല്യൂഷനുകളും നൽകാം.  50 ലക്ഷം വരെയുളള പ്രവർത്തനങ്ങൾക്ക് ടെൻഡർ പ്രോസസ് ഉണ്ടായിരിക്കില്ല. വിദേശരാജ്യങ്ങളുമായി കണക്ട് ചെയ്യുന്നതിനും  TANSIM സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കുന്നു. സ്റ്റാർട്ടപ്പുകൾക്ക് ബ്രാൻഡിംഗിനും പ്രോഡക്ട് ലോഞ്ചിനും ലോഞ്ച് പാഡ്, വിപണി വിദഗ്ധരുമായി ബന്ധിപ്പിച്ച്  മെച്ചമായ ഒരു മാർക്കറ്റ് പ്ലാനും സ്ട്രാറ്റജിയും ആവിഷ്കരിക്കുന്നതിന് ബ്രാൻഡ് ലാബ്സ് എന്നീ ഇനിഷ്യേറ്റിവുകളുമുണ്ട്.

ഇങ്ങനെ ഇൻവെസ്റ്റ്മെന്റ്, ഇൻകുബേഷൻ ആക്സിലറേഷൻ മാർക്കറ്റ് ആക്സസ് എന്നിവയിലെല്ലാം  വ്യത്യസ്തമായ പ്രോഗ്രാമുകൾ തമിഴ്നാട് സ്റ്റാർട്ടപ് എക്കോസിസ്റ്റം നടപ്പാക്കി വരുന്നു. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ കൂടുതൽ ഇടപെടലുകൾ ലക്ഷ്യമിട്ട് ഓരോ ചെറിയ മേഖലകളിലും ഇൻസ്റ്റിറ്റ്യൂഷനുകളിലും സ്റ്റാർട്ടപ്പ് സർക്കിളുകൾ, കോർപറേറ്റ് സ്ഥാപനങ്ങളിൽ പോലും TN CIRCLES എന്ന പേരിൽ രൂപീകരിച്ചിട്ടുണ്ട്.  സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് കീഴിൽ 30 ഓളം വിഭാഗങ്ങൾ (VERTICALS) ഇങ്ങനെ രൂപീകരിച്ചിട്ടുണ്ട്. ഓരോന്നിനും ഒരു സ്റ്റാർട്ടപ്പ് ഫോറമുണ്ട്. സ്റ്റാർട്ടപ്പുകൾ, ഇൻവെസ്റ്റേഴ്സ്, മെന്റേഴ്സ്, ഇൻകുബേറ്റേഴ്സ്, മാർക്കറ്റ് ബയേഴ്സ് എന്നിവർ ഈ ഫോറത്തിന്റെ ഭാഗമാണ്. ഇതൊക്കെയാണ് ദീർഘകാലലക്ഷ്യത്തോടെ  TANSIM  നടപ്പാക്കി ഇപ്പോൾ വരുന്ന പദ്ധതികളെന്ന് തമിഴ്നാട് സ്റ്റാർട്ടപ്പ് മിഷൻ സിഇഒയും എംഡിയുമായ  Shivaraj Ramanathan പറഞ്ഞു. ചാനൽ ഐആം ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

The programme TANSEED aims to help startups in Tamil Nadu receive funds. The scheme gives up to Rs 10 lakhs to early-stage startups. Other schemes such as the 100-crore emerging sector seed fund, the 30-crore exclusive fund for SC/ST entrepreneurs, ‘Tamil Angels’ platform for high-net-worth individuals, and the aggregator platform TANFUND for venture capital firms intend to strengthen the investment ecosystem. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version