ട്വിറ്ററിന്റെ സിഇഒ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് എലോൺ മസ്‌ക് പ്രഖ്യാപിച്ചിരിക്കാം, പക്ഷേ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്കായി ട്വിറ്ററിൽ പുതിയ ഫീച്ചറുകൾ ചേർക്കുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ നിന്ന് അദ്ദേഹം ഒട്ടും പിന്നോട്ടു പോയിട്ടില്ല.

ഇപ്പോഴിതാ പ്ലാറ്റ്ഫോമിൽ ട്വിറ്റർ വ്യൂ കൗണ്ടെന്ന പുതിയൊരു ഫീച്ചർ പ്രഖ്യാപിച്ചിരിക്കുകയാണ് മസ്ക്. തങ്ങളുടെ പോസ്റ്റ് എത്ര തവണ കണ്ടുവെന്ന് ഉപയോക്താക്കൾക്ക് കാണാൻ കഴിയുന്ന ഒരു ഫീച്ചറാണിത്. വീഡിയോകളുടെ കാര്യത്തിൽ ഇതിനോടകം തന്നെ ഈ ഫീച്ചർ നിലവിലുണ്ട്. ലിസ്റ്റുചെയ്ത കമ്പനി സ്റ്റോക്കുകളും, ക്രിപ്‌റ്റോകറൻസി വിലകളും തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ മറ്റൊരു ഫീച്ചറും ഇതിനോടൊപ്പം ട്വിറ്റർ പുറത്തിറക്കിയിട്ടുണ്ട്.

മസ്കും ട്വിറ്ററിലെ മാറ്റങ്ങളും

   ഒക്ടോബറിൽ പുതിയ സിഇഒയായി മസ്‌ക് ചുമതലയേറ്റതിന് ശേഷം ട്വിറ്റർ വളരെയധികം പരീക്ഷണങ്ങളും മാറ്റങ്ങളും കണ്ടു. അദ്ദേഹത്തിന്റെ എട്ട് ആഴ്‌ച നീണ്ട ജോലിയിൽ പിരിച്ചുവിടലുകൾ, ബ്ലൂ ടിക്കിനുള്ള ഫീസ്, മറ്റ് ആശങ്കകൾക്കൊപ്പം ഉള്ളടക്ക മോഡറേഷൻ എന്നിവയെച്ചൊല്ലി നിരവധി വിവാദങ്ങൾ ഉണ്ടായി. ജനുവരി 6 ലെ ക്യാപിറ്റൽ ഹിൽ കലാപത്തിൽ ട്വിറ്ററിൽ നിന്ന് വിലക്കപ്പെട്ട മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അദ്ദേഹം ട്വിറ്ററിൽ തിരികെ കൊണ്ടുവന്നു. ആ തീരുമാനവും കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. 

Elon Musk, the new owner of Twitter, announced that the microblogging platform is introducing View Count, which will enable users to see how many times a tweet has been seen, after making a number of adjustments after assuming control. Musk posted on the microblogging platform, “You can now check how many times a tweet has been seen thanks to Twitter’s new View Count feature! For video, this is typical.”

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version