അഞ്ച് വർഷത്തിനുള്ളിൽ 10,000 സ്റ്റാർട്ടപ്പുകളെ കൂടി സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ കൂട്ടിച്ചേർക്കാൻ കർണ്ണാടക. ഇതിനായുള്ള പുതിയ സ്റ്റാർട്ടപ്പ് നയത്തിന് അംഗീകാരം നൽകിയിരിക്കുകയാണ്  കർണാടക മന്ത്രിസഭ.

സ്റ്റാർട്ടപ്പുകളേ ഇതിലേ ഇതിലേ

അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 25,000 സ്റ്റാർട്ടപ്പുകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുക എന്നതാണ് ലക്ഷ്യം. കർണാടകയിൽ നിലവിൽ 15,000 സ്റ്റാർട്ടപ്പുകൾ ഉണ്ടെന്നാണ് സർക്കാർ പുറത്തുവിടുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,   ഇലക്ട്രിക്ക് വാഹനങ്ങൾ, മെഡ്‌ടെക്, റോബോട്ടിക്സ്, ഡ്രോണുകൾ എന്നിവയുമായി ബന്ധപ്പെട്ട് വളർന്നുവരുന്ന ഡീപ് ടെക് സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇത്തരം സ്റ്റാർട്ടപ്പുകൾക്കായി 100 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടും പദ്ധതിയിലുൾപ്പെടുന്നു. പരിസ്ഥിതിയ്ക്കായും, വിഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായും പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും പ്രോത്സാഹനം നൽകും.

വിപുലമാണ് സ്റ്റാർട്ടപ്പ് നയം

 ഗ്രാമീണ സംരംഭകത്വം, സാമൂഹിക സ്വാധീനം, പ്രോത്സാഹനങ്ങളുടെയും ഇളവുകളുടെയും രൂപത്തിലുള്ള പിന്തുണ തുടങ്ങിയവയെല്ലാം നയം ഉൾക്കൊള്ളുന്നു. മൈസൂരു, ഹുബ്ബള്ളി, മംഗലാപുരം എന്നിവയുൾപ്പെടെ വളർന്നുവരുന്ന ടെക്‌നോളജി ക്ലസ്റ്ററുകളിലെ സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിന് ബിയോണ്ട് ബെംഗളൂരു ക്ലസ്റ്റർ സീഡ് ഫണ്ടും നയത്തിലുണ്ട്. വിഭിന്നശേഷിക്കാർക്കും, മുതിർന്ന പൗരന്മാർക്കുമായുള്ള നൂതന ഉൽപന്നങ്ങളും പരിഹാരങ്ങളും വികസിപ്പിക്കുന്നതിന് 15 കോടി രൂപ ചെലവിൽ മികവിന്റെ കേന്ദ്രം (centre of excellence) സ്ഥാപിക്കും. 2027ഓടെ കർണ്ണാടകയെ സ്റ്റാർട്ടപ്പുകളുടെ ചാമ്പ്യനാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്.

The Karnataka Startup Policy 2022-27, which intends to encourage the creation of 25,000 businesses in the state by 2027, was approved by the Karnataka Cabinet on Thursday, December 22. Approximately 15,000 startups are currently based in the state. The goal of the new programme, according to CN Ashwath Narayan, Minister for Information Technology, Biotechnology, and Science and Technology, is to add at least 10,000 startups over the course of the following five years.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version