പ്രകൃതിയ്ക്കിണങ്ങുന്ന ഊർജ്ജ രീതികൾ പ്രയോജനപ്പെടുത്തിയുള്ള ഗതാഗതമാണ് രാജ്യത്തിന്റെ ഭാവിയെന്നതിൽ സംശയമില്ല.

എന്നാൽ ആ ഭാവിയിലേയ്ക്ക് മികച്ച സംഭാവനകൾ നൽകുന്നവർ എത്ര പേരുണ്ട്?

കുസാറ്റിലെ നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിംഗ് ബിടെക് വിദ്യാർത്ഥിയായ ലെഫ്റ്റനന്റ് ഗൗരവ് തെഹ്‌ലാൻ അത്തരത്തിൽ സംഭാവന നൽകിയ വ്യക്തിയാണ്. സൗരോർജ്ജത്തിന്റെയും കാറ്റിന്റെയും ഊർജം പരമാവധി പ്രയോജനപ്പെടുത്തുന്ന ഒരു ഉൾനാടൻ ഹൈബ്രിഡ് ഫെറി രൂപകൽപ്പന ചെയ്തിരിക്കുകയാണ് ഗൗരവ്. ഡാമുകൾ, വന്യജീവി സങ്കേതങ്ങൾ തുടങ്ങിയ പരിസ്ഥിതി ലോല പ്രദേശങ്ങൾക്ക് അനുയോജ്യമായ തരത്തിലാണ് ഇതിന്റെ നിർമ്മാണം. 75ഓളം പേർക്ക്  ഫെറിയിൽ യാത്ര ചെയ്യാനാകുമെന്നാണ്  ഗൗരവ് അവകാശപ്പെടുന്നത്. ജപ്പാൻ ഗവൺമെന്റ് ഏർപ്പെടുത്തിയ ക്ലാസ് എൻകെ ബെസ്റ്റ് പ്രൊജക്റ്റ് അവാർഡും ഈ പ്രോജക്റ്റ് നേടി.

ഉൾനാടൻ ജലഗതാഗതത്തിന് അനുയോജ്യം

കേരളത്തിലെ ഉൾനാടൻ ജലപാതകൾക്കും, തീരപ്രദേശങ്ങൾക്കും മികച്ച ഒരു ഗതാഗത മാർഗ്ഗമായി ഫെറി ഉപയോഗിക്കാം. ഗ്ലാസ് റൈൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (GRP) പോലെയുള്ള ഭാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഇത് നിർമ്മിക്കാം, ഉയർന്ന കാര്യക്ഷമതയും കുറഞ്ഞ പ്രവർത്തനച്ചെലവുമാണ് പ്രധാന സവിശേഷത. സൗരോർജ്ജ ശേഖരം കുറവായിരിക്കുമ്പോൾ ജങ്കാറിന് കാറ്റിൽ നിന്നുള്ള ഊർജ്ജത്തിൽ പ്രവർത്തിക്കാൻ കഴിയും. ഇതിന്റെ മേൽക്കൂരയുടെ മുകളിലുള്ള വിംഗ് സെയിലിന് 84ഓളം സോളാർ പാനലുകൾ ഘടിപ്പിച്ചിരിക്കും. മോശം കാലാവസ്ഥയിൽ, വൈദ്യുതി ഉപയോഗിച്ച് ഗ്രിഡ് ചാർജിംഗ് നടത്താനുമാകും.

There is no doubt that green transportation is the future. The inland hybrid catamaran ferry designed by Sub. Lt Gaurav Tehlan, a B.Tech student of Naval Architecture and Shipbuilding, Cusat, ensures it. The ferry uses solar and wind energy. Its silent and low-carbon footprint operation is ideal in eco-sensitive areas like dams and wildlife sanctuaries. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version