ഇനി രാത്രിസമയങ്ങളിലും ടാക്സി കിട്ടും
ചൈനയിലെ വുഹാനിൽ ഇനി പൊതുജനങ്ങൾക്ക് രാവിലെ 7 മുതൽ രാത്രി 11 വരെ സുരക്ഷാ ഡ്രൈവർമാരില്ലാതെ റോബോടാക്സിയിൽ യാത്ര ചെയ്യാം. നേരത്തേ, രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ മാത്രമായിരുന്നു ഈ ടാക്സി സർവ്വീസുകൾ ലഭ്യമായിരുന്നത്. അപ്ഡേറ്റ് ചെയ്ത സർവ്വീസുകളിൽ 10 ദശലക്ഷത്തിലധികം യാത്രക്കാരെ ഉൾക്കൊള്ളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തേർഡ് പാർട്ടി ക്യാമറകൾ, റഡാർ തുടങ്ങിയ നൂതന സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ബൈഡുവിന്റെ ഓട്ടോണമസ് ടാക്സികൾ. 2022 ആഗസ്റ്റ് മുതലാണ് വുഹാനിൽ നിലവിലുള്ള ടാക്സി നിരക്കിൽ ബൈഡു ഓട്ടോണമസ് ടാക്സികൾ നിരത്തിലിറക്കിയത്. കമ്പനിയുടെ റോബോടാക്സി ഹെയ്ലിംഗ് ആപ്പായ അപ്പോളോ ഗോ, 474,000-ലധികം റൈഡുകൾ പൂർത്തിയാക്കി. 1.4 ദശലക്ഷത്തിലധികം ഓർഡറുകളാണ് ബൈഡുവിന്റെ ഓട്ടോണമസ് ടാക്സികൾക്ക് ലഭിച്ചത്.
സെൽഫ് ഡ്രൈവിംഗാണ് മെയിൻ !
അടുത്തകാലങ്ങളിൽ, സെൽഫ്-ഡ്രൈവിംഗ് സാങ്കേതികവിദ്യയുടെ വികസനവും, വാണിജ്യവൽക്കരണവും പ്രോത്സാഹിപ്പിക്കുന്നതിന് ചൈന നിരവധി നയങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. 2022 മെയ് മാസം ചൈനീസ് സെൽഫ് ഡ്രൈവിംഗ് കാർ കമ്പനിയായ WeRide അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) അടിസ്ഥാനമാക്കിയുള്ള പുതിയ റൈഡിംഗ് സംവിധാനം ബോഷുമായി (Bosch) സഹകരിച്ച് വികസിപ്പിക്കുകയാണെ ന്ന് പ്രഖ്യാപിച്ചിരുന്നു, ഇതിന്റെ ഡെലിവറി 2023 അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ബെയ്ജിംഗ്, ഷാങ്ഹായ്, ഗ്വാങ്ഷോ, ഷെൻഷെൻ തുടങ്ങിയ വിവിധ ചൈനീസ് നഗരങ്ങളിൽ അപ്പോളോ ഗോയിൽ ബൈഡു പൈലറ്റ് സേവനം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ബൈഡുവിന്റെ 50-ലധികം ഡ്രൈവറില്ലാ ടാക്സികളാണ് ചൈനയിലെ വിവിധ നഗരങ്ങളിലായി പ്രവർത്തിക്കുന്നത്.
Chinese internet giant Baidu offers nighttime driverless taxis in China. This would be a big leap in autonomous driving in China. The public can ride Baidu’s robotaxis in Wuhan from 7 am to 11 pm.