കൂടിത്തന്നെ കയറ്റുമതി
2022 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിലാണ് ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്ഫോൺ കയറ്റുമതി 50,000 കോടി കവിഞ്ഞത്. 2021ലെ ഇതേ കാലയളവിനേക്കാൾ 110 ശതമാനം വർധനയാണ് കയറ്റുമതിയിൽ രേഖപ്പെടുത്തിയത്. ആപ്പിൾ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഫോക്സ്കോൺ, പെഗാട്രോൺ (തമിഴ്നാട്), വിസ്ട്രോൺ (കർണ്ണാടക) സാംസംഗ് എന്നിവയാണ് മൊബൈൽ കയറ്റുമതിയിൽ മുന്നിലുള്ള കമ്പനികൾ.
രാജ്യത്തു നിന്ന് കയറ്റുമതി ചെയ്യുന്ന മൊബൈൽഫോണുകളിൽ 40 ശതമാനവും ഐഫോണുകളാണ്.
ചൈന ഒഴികെ യൂറോപ്പ്, പശ്ചിമേഷ്യ, ഏഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളിലേക്കെല്ലാം ആപ്പിൾ ഐ ഫോണുകൾ കയറ്റി അയയ്ക്കുന്നുണ്ട്.
Also Read Latest Gadgets Related News
സർക്കാർ പിന്തുണ ഗുണകരം
ഒരു ദശാബ്ദത്തിലേറെയായി രാജ്യത്തെ പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളിലൊന്നായ സാംസങ്, അടുത്തിടെ വരെ സ്മാർട്ട്ഫോൺ നിർമ്മാണത്തിലും, കയറ്റുമതിയിലും മുൻപന്തിയിലായിരുന്നു.
എന്നാൽ 2022 നവംബറിൽ, ആപ്പിൾ, സാംസംഗിനെ മറികടന്ന് 4,300 കോടി രൂപയുടെ കയറ്റുമതിനേട്ടം കൈവരിച്ചു.
മൊബൈൽ ഫോണുകൾക്കുള്ള കേന്ദ്രസർക്കാരിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (PLI) സ്കീമിന് കീഴിൽ ഫോക്സ്കോൺ ഇന്ത്യയ്ക്ക് 357.17 കോടിയും, ഡിക്സൺ ടെക്നോളജീസ് അനുബന്ധസ്ഥാപനമായ പാഡ്ജെറ്റ് ഇലക്ട്രോണിക്സിന് 58.29 കോടിയും അനുവദിച്ചിരുന്നു. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഈ സാമ്പത്തിക പിന്തുണയും മൊബൈൽ ഫോൺ നിർമ്മാണം, കയറ്റുമതി എന്നിവയിലെ വർധനയെ ഉത്തേജിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
During the period of April to November 2022, smartphone shipments from India crossed the Rs 50,000-crore threshold, increasing 110% from the same time last year, at a time when exports in several sectors are either declining or, at best, maintaining flat. Additionally, this is 10% more than the Rs 45,000 crore registered for the entire FY22.