T20 ലീഗിനായി റിലയൻസ്
ദക്ഷിണാഫ്രിക്കയുടേയും, സൗദിയുടേയും ട്വന്റി ട്വന്റി ടീമുകളിൽ നിക്ഷേപം നടത്താൻ റിലയൻസ് പദ്ധതിയിടുന്നു. റിലയൻസ് അനുബന്ധ സ്ഥാപനമായ റിലയൻസ് സ്ട്രാറ്റജിക് ബിസിനസ്സ് വെഞ്ച്വേഴ്സാണ് 11.2 മില്യൺ ഡോളർ നിക്ഷേപിക്കുന്നത്.
ദക്ഷിണാഫ്രിക്കൻ ടി20 ടീമിൽ എംഐ കേപ് ടൗൺ എന്ന പേരിലും, യുഎഇ ലീഗിൽ, ‘എംഐ എമിറേറ്റ്സ്’ എന്ന പേരിലുമാണ് റിലയൻസ് ഫ്രാഞ്ചൈസികളുള്ളത്. മുംബൈ ഇന്ത്യൻസിന്റെ ഉടമസ്ഥതയിലാണ് എംഐ കേപ് ടൗൺ ഫ്രാഞ്ചൈസി പ്രവർത്തിക്കുന്നത്. ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയാണ് ഫ്രാഞ്ചൈസി അധിഷ്ഠിതമായ ടി20 ലീഗിന് രൂപം നൽകിയത്. ഇന്ത്യാവിൻ സ്പോർട്സ് മിഡിൽ ഈസ്റ്റ് ലിമിറ്റഡാണ് എംഐ എമിറേറ്റ്സ് ഫ്രാഞ്ചൈസി നിയന്ത്രിക്കുന്നത്. സൗത്ത് ആഫ്രിക്കൻ 20യിലെ ആറ് ഫ്രാഞ്ചൈസികളും ഐപിഎൽ ഫ്രാഞ്ചൈസ് ഓണർമാരുടെ ഉടമസ്ഥതയിലാണ്.
റിലയൻസും കായികരംഗവും
ക്രിക്കറ്റ് ഫ്രാഞ്ചൈസികൾ, ഇന്ത്യയിലെ ഫുട്ബോൾ ലീഗ്, സ്പോർട്സ് സ്പോൺസർഷിപ്പ്, കൺസൾട്ടൻസി, അത്ലറ്റ് ടാലന്റ് മാനേജ്മെന്റ് എന്നിവയുടെ ഉടമസ്ഥതയോടെ രാജ്യത്തെ കായിക ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ പങ്ക് നിർണായകമാണ്. ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ ടി20 ലീഗിൽ റിലയൻസ് ഇൻഡസ്ട്രീസ്, ഫ്രാഞ്ചൈസി ഏറ്റെടുത്തിട്ടുണ്ട്.
Reliance Strategic Business Ventures (RSBVL) invested $5 million in Indiawin Sports Middle East, says RBI data. Incorporated in UAE, Indiawin Sports Middle East Limited owns the MI Emirates .