ടാറ്റ അഡ്വാൻസ് സിസ്റ്റംസ് ലിമിറ്റഡിൽ നിന്നും സൈനിക ട്രക്കുകൾ വാങ്ങാൻ മൊറോക്കോ.

LPTA 2445 എന്ന പേരിലുള്ള 90, സിക്‌സ് വീൽ സൈനിക ട്രക്കുകളാണ് മൊറോക്കോ വാങ്ങുന്നത്. മൊറോക്കൻ റോയൽ ആർമിയാണ് ട്രക്കുകൾ ക്കായുള്ള ഓർഡർ നൽകിയതെന്നാണ് വിവരം. കരാറിന്റെ സാമ്പത്തിക മൂല്യം എത്രയെന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും നിലവിൽ പുറത്തുവിട്ടിട്ടില്ല.

മൊറോക്കോയുടെ പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. 2019ൽ M1084, M1083, M1078 എന്നീ വിഭാഗങ്ങളിൽപ്പെടുന്ന 100ഓളം സൈനിക ട്രക്കുകൾ അമേരിക്കയിൽ നിന്ന് മൊറോക്കോ വാങ്ങിയിരുന്നു.2021ന്റെ തുടക്കത്തിൽ, 300 വിഎൽആർഎ സൈനിക ട്രക്കുകൾ ഫ്രഞ്ച് ആർക്വസിൽ നിന്നും മൊറോക്കോ വാങ്ങിയിരുന്നു.

ഗുജറാത്തിലെ പിപാവാവ് തുറമുഖത്ത് നിന്നാണ് ട്രക്കുകൾ മൊറോക്കോയിലേക്ക് കയറ്റി അയച്ചതെന്ന് മൊറോക്കൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എൽപിടിഎ ട്രക്കുകളിൽ കാലിബ്രേറ്റഡ് ഡിസൈൻ, കോയിൽ, ഷോക്ക് അബ്സോർപ്ഷൻ എന്നിവയുള്ള കവചിത സൈനിക ക്യാബ് ഉണ്ട്. വെടിമരുന്ന്, സ്പെയർ പാർട്സ്, മിസൈൽ ലോഞ്ചറുകൾ പോലുള്ളവ കൊണ്ടുപോകുന്ന തിനായിരിക്കും ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. അടുത്തിടെ സഹാറ മേഖലയിലെ സുരക്ഷാ വെല്ലുവിളി കണക്കിലെടുത്ത് കരസേനയുടെ ശക്തി വർധിപ്പിക്കാൻ സൈനിക വാഹനങ്ങൾ, ട്രക്കുകൾ, ആയുധങ്ങൾ എന്നിവ വാങ്ങുന്നതിൽ മൊറോക്ക കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്.

Related Tags: Tata Motors India | Tata Motors

Tata Advanced Systems Ltd manufactured 90 military trucks for Morocco.  The trucks were ordered by the Moroccan Royal Army. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version