ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡുമായി പ്രാദേശിക പങ്കാളിത്തം പ്രഖ്യാപിച്ച് ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി. ക്ലബിന്റെ ഇന്ത്യയിലെ ഔദ്യോഗിക മൊബൈൽ കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്ക് പങ്കാളിയായി ജിയോ മാറും.  

മാഞ്ചസ്റ്റർ സിറ്റിയുടെ കളത്തിൽ JIO

ഇന്ത്യയിലെ ഏറ്റവും വലിയ കായിക വിനോദ കമ്പനിയായ റിലയൻസ് സംരംഭം RISE Worldwide ആണ് ഈ പങ്കാളിത്തത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഇതോടെ JioTV, MyJio, Jio STB, JioEngage തുടങ്ങിയവയടക്കമുളള ആപ്ലിക്കേഷനുകളും പ്ലാറ്റ്ഫോമുകളും ഉൾപ്പെടുന്ന ജിയോ ഡിജിറ്റൽ ഇക്കോസിസ്റ്റം പങ്കാളിത്തത്തിന്റെ ഭാഗമായി.

ഇന്ത്യൻ ആരാധകർക്ക് കൂടുതൽ ആവേശം പകരാൻ ജിയോടിവി പ്ലാറ്റ്‌ഫോമിലേക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ OTT പ്ലാറ്റ്‌ഫോം CITY+ സംയോജിപ്പിക്കും. 
 പുതിയ കരാറിന്റെ ഭാഗമായി ക്ലബ്ബിന്റെ ഇൻ-സ്‌റ്റേഡിയയിലും ഡിജിറ്റൽ അസറ്റുകളിലും ബ്രാൻഡ് ഫീച്ചർ ചെയ്യും. ജിയോയുടെ അസോസിയേറ്റ് ബ്രാൻഡുകളായ RISE, Viacom18 എന്നിവയിലും അവരുടെ ഫുട്‌ബോൾ, സ്‌പോർട്‌സ് ഓഫറുകളിലുടനീളവും പങ്കാളിത്തം പ്രയോജനപ്പെടുത്തും . രാജ്യത്തെ മുൻനിര ഡിജിറ്റൽ വീഡിയോ പ്ലാറ്റ്‌ഫോമായ ജിയോ ടിവി,  12 വിഭാഗങ്ങളിലായി 16 ഭാഷകളിലായി 900-ലധികം ചാനലുകളിലേക്ക് ഉപയോക്താക്കൾക്ക് ആക്‌സസ് നൽകുന്നു. ഇത് 350 ദശലക്ഷത്തിലധികം ഡൗൺലോഡുകളുള്ള ആഗോളതലത്തിൽ രണ്ടാമത്തെ വലിയ OTT പ്ലാറ്റ്‌ഫോമാണ്.  

മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ജിയോയുടെ എക്‌സ്‌ക്ലൂസീവ് പങ്കാളിത്തം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്, അതിലൂടെ  സിറ്റി ആരാധകർക്ക് നിരവധി അതുല്യ അനുഭവങ്ങൾ സമ്മാനിക്കും. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ (ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി) ചെയർമാൻ ആകാശ് അംബാനി പറഞ്ഞു.  മാഞ്ചസ്റ്റർ സിറ്റിയുടെ ഔദ്യോഗിക പങ്കാളിയായി ജിയോയെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

ക്ലബിന് ഇന്ത്യയിൽ  വളർന്ന് വരുന്ന ആരാധകവൃന്ദമുണ്ട്. ജിയോയുമായുളള പങ്കാളിത്തം സിറ്റിയുടെ ആരാധകർക്ക് മികച്ച ദൃശ്യാനുഭവം നൽകുമെന്ന് സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഫെറാൻ സോറിയാനോ പറഞ്ഞു.


Jio Platforms Limited becomes the regional partner of football club Manchester City. Jio has become the club’s official mobile communications network partner in India. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version