രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ ബാങ്കിംഗ് സംസ്ഥാനമായി കേരളം മാറുന്നു.

രാജ്യത്ത് ഡിജിറ്റൽ ബാങ്കിംഗ് നടപ്പാക്കിയ ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും സേവിങ്ങ്‌സ്, കറന്റ് അക്കൗണ്ടുകളിൽ ഒന്നെങ്കിലും ഡിജിറ്റൈസ് ചെയ്ത രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കേരളം.

‌സാമൂഹിക ഇടപെടൽ ഉണ്ടായാലേ ബാങ്കിംഗ് ഡിജിറ്റൽവത്കരണത്തിന്റെ ലക്ഷ്യം പൂർണമാവുകയുള്ളൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇത് സാധ്യമാകണമെങ്കിൽ ജനങ്ങളുടെ ഡിജിറ്റൽ സാക്ഷരത വർദ്ധിപ്പിക്കേണ്ടതുണ്ട്. അതാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടന്നുവരുന്നത്. ഡിജിറ്റൽ വേർതിരിവ് ഇല്ലാതാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സംസ്ഥാന സർക്കാർ കെ-ഫോൺ പദ്ധതി ആവിഷ്‌കരിച്ചത്. കെ-ഫോൺ പദ്ധതിയുടെ 90 ശതമാനവും പൂർത്തിയായതായും മുഖ്യമന്ത്രി അറിയിച്ചു.

17,155 കിലോമീറ്ററിൽ ഒപ്റ്റിക് ഫൈബർ കേബിൾ സ്ഥാപിച്ചുകഴിഞ്ഞു. കെ-ഫോൺ വഴിയുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിൾ നെറ്റ്‌വർക്കിൽ സർക്കാർ ഓഫീസുകളെയും ബന്ധിപ്പിക്കും. കൂടാതെ 2,000 ത്തിൽ അധികം പൊതുഇടങ്ങളിൽ സൗജന്യ വൈഫൈ ഹോട്ട്‌സ്‌പോട്ട് ഒരുക്കും. ഡിജിറ്റൽ സേവനങ്ങൾ ഒരുക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും അവ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിലും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമ്പൂർണ ഡിജിറ്റൽ ബാങ്കിംഗ് നടപ്പാക്കിയത് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് പുതിയ ഉത്തേജനം നൽകുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

2021 ൽ സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് നടപ്പാക്കിയ സംസ്ഥാനത്ത് ആദ്യത്തെ ജില്ലയായി തൃശ്ശൂർ മാറിയിരുന്നു. തുടർന്ന് കോട്ടയവും സമ്പൂർണ ഡിജിറ്റൽ ബാങ്കിംഗ് നടപ്പാക്കി. റിസർവ് ബാങ്ക്, സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റി (എസ്.എൽ.ബി.സി) എന്നിവയുടെ നേതൃത്വത്തിലാണ് സമ്പൂർണ്ണ ബാങ്കിംഗ് ഡിജിറ്റൽവത്കരണം വിജയകരമായി പൂർത്തിയാക്കിയത്.

Kerala becomes the nation’s first totally digital banking state. Kerala has been designated as the first state in the nation to implement digital banking, according to Chief Minister Pinarayi Vijayan.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version