ഒരു സംരംഭകനാകാൻ ഇന്ന് ഇന്ത്യയെക്കാൾ മികച്ച സ്ഥലം മറ്റൊന്നില്ലെന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ ഗൗതം അദാനി.
അടുത്ത നാലഞ്ചു പതിറ്റാണ്ടിനുള്ളിൽ ഇന്ത്യ വലിയ അവസരങ്ങളുടെ നാടായി മാറാൻ ഒരുങ്ങുകയാണ്.
കഴിഞ്ഞ വർഷം അറ്റാദായത്തിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയ ഗൗതം അദാനി, ഇന്ത്യയുടെ സമയം വന്നിരിക്കുന്നുവെന്ന് ഉറപ്പിച്ചു പറയുന്നു. “ഒരു ജനാധിപത്യത്തെ തടയാൻ കഴിയില്ല, ഇന്ത്യയുടെ സമയം വന്നിരിക്കുന്നു,” ഗുജറാത്തിലെ ബനസ്കന്തയിൽ പാലൻപൂർ വിദ്യാമന്ദിറിലെ ഒരു സ്വകാര്യപരിപാടിയിലായിരുന്നു അദാനിയുടെ വാക്കുകൾ.
ഒന്നാം തലമുറ സംരംഭകരായ തന്നെപ്പോലുള്ള ആളുകൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല എന്ന ചിന്തയാണ് മുന്നേറാനുളള പ്രചോദനമായതെന്ന് ഗൗതം അദാനി കൂട്ടിച്ചേർത്തു. എനിക്ക് പിന്തുടരാൻ ഒരു പൈതൃകവും ഇല്ലായിരുന്നു, പക്ഷേ എനിക്ക് ഒരു പാരമ്പര്യം സൃഷ്ടിക്കാൻ അവസരമുണ്ടായിരുന്നു, അദാനി ചടങ്ങിൽ പറഞ്ഞു.
ഗ്രീൻ എനർജി മുതൽ ഡാറ്റാ സെന്ററുകൾ, എയർപോർട്ടുകൾ, ഹെൽത്ത്കെയർ വരെയുള്ള ബിസിനസുകളിൽ 150 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സോളാർ പവർ കമ്പനി, ഇന്ത്യയിലെ ഏറ്റവും വലിയ എയർപോർട്ട്-സീപോർട്ട് ഓപ്പറേറ്റർ, രാജ്യത്തെ ഏറ്റവും വലിയ ഏകീകൃത ഊർജ കമ്പനി, രാജ്യത്തെ രണ്ടാമത്തെ വലിയ സിമന്റ് നിർമ്മാതാവ്, മൊത്തം 225 ബില്യൺ ഡോളറിന്റെ മൊത്തം വിപണി മൂലധനമുള്ള ഒരു ഗ്രൂപ്പ് എന്നീ നിലകളിൽ അവിസ്മരീണയമായ മുന്നേറ്റമാണ് അദാനി ഗ്രൂപ്പ് ഇതുവരെ നടത്തിയിട്ടുളളത്.
Read More Articels Related to Gautam Adani
A hundred more Adani groups might be built in India, according to billionaire businessman Gautam Adani, who is also the third-richest person in the world and the country’s richest person. He also thinks that in the decades to come, India would become an even more prosperous nation with many excellent chances.