പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കായിക താരമാണ്.
താരത്തിന്റെ വാഹന പ്രേമവും, ആഢംബര ജീവുതവുമൊക്കെ മുൻപും പുറം ലോകം കണ്ടതാണ്. എന്നാൽ അടുത്തിടെ ക്രിസ്റ്റ്യാനോ വാര്‍ത്തയിലിടം പിടിച്ചത് സൗദി അറേബ്യന്‍ ഫുട്ബോള്‍ ക്ലബ് അല്‍ നസ്സറിലേക്ക് ചേക്കേറിയതിലൂടെയാണ്.
പശ്ചിമേഷ്യന്‍ ക്ലബില്‍ കളിക്കുന്ന ഏറ്റവും മൂല്യമേറിയ താരം കൂടിയാണ് ക്രിസ്റ്റ്യാനോ. സൗദിയില്‍ അദ്ദേഹത്തിനായി ഒരുക്കിയിരിക്കുന്നത് രാജകീയമായ സൗകര്യങ്ങളാണ്. സൗദി പ്രൊഫഷണൽ ഫുട്ബോൾ ലീഗ് അൽ നസറിനൊപ്പം ചേർന്ന ശേഷം, റൊണാൾഡോ താമസിക്കുന്നത് സൗദി അറേബ്യയിലെ ഏറ്റവും ചെലവേറിയ ഹോട്ടലിലെന്ന് റിപ്പോർട്ട്. പ്രതിമാസം രണ്ടരക്കോടി വാടക വരുന്ന സൗദിയിലെ കിംഗ്ഡം സെന്റർ കെട്ടിടത്തിലാണ് താരവും കുടുംബവും താമസിക്കുന്നത്.
രണ്ട് നിലകളും, 17 മുറികളും അടങ്ങുന്നതാണ് ഈ ആഡംബര സ്യൂട്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 48ാം നില മുതല്‍ 50ാം നില വരെ ഈ സ്യൂട്ടിന്റെ ഭാഗമാണ്, റിയാദിന്റെ മനോഹര കാഴ്ച്ചകള്‍ ഇവിടെ നിന്നും ആസ്വദിക്കാനാകും.
ഫ്ലാറ്റിലെ സൗകര്യങ്ങൾ
ഗംഭീരമായൊരു ലിവിങ് റൂമും, പ്രൈവറ്റ് ഓഫീസും, ഡൈനിങ്, മീഡിയ റൂമുകളും സ്യൂട്ടിലുണ്ട്. ചൈന, ജപ്പാന്, ഇന്ത്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നടക്കമുള്ള മികച്ച ഭക്ഷ്യ വിഭവങ്ങളെല്ലാം താരത്തിന് ലഭ്യമാകും. ഒരു മാളിനുള്ളിൽ സജ്ജീകരിച്ചിരിക്കുന്ന ഹോട്ടലിൽ ആഢംബര ഷോപ്പുകള്‍ അടക്കം ഉൾപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ, വിനോദത്തിനും, വ്യായാമത്തിനുമായി ടെന്നീസ് കോര്‍ട്ടുകള്‍, മസാജ് സെന്ററുകള്‍, സ്റ്റീം റൂമുകള്‍ എന്നിവയും സ്യൂട്ടിലുണ്ട്. ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളും ഹോട്ടലില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. റൊണാള്‍ഡോയോട് സെല്‍ഫിയ്ക്കായി ചോദിച്ച് ബുദ്ധിമുട്ടിക്കരുതെന്നാണ് ആവശ്യം. എന്നാല്‍ അതിഥികളോടും, ഇത്തരം അഭ്യര്‍ത്ഥനകളോടും ക്രിസ്റ്റ്യാനോ മുഖം തിരിക്കാറില്ലെന്നാണ് റിപ്പോര്‍ട്ട്. സൗദിയിലേക്ക് വരുന്നതില്‍ വലിയ ആവേശമുണ്ടെന്ന് നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു.
After joining Al Nassr in the Saudi Professional Football League, Christiano Ronaldo is now residing in an opulent suite at the Four Seasons Riyadh. Ronaldo is settling into his new life in Saudi Arabia despite being suspended for the first two games. He has reserved suites at the Four Seasons Hotel in Riyadh for himself and his family.