കാർഷിക മേഖലയിൽ സാങ്കേതികവിദ്യയുടെ ഉപയോ​ഗം വലിയ രീതിയിൽ വ്യാപകമായിക്കഴി‍ഞ്ഞു. കേരളത്തിലെ കർഷകരും ഇത് മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്നുമുണ്ട്.

അതിന് ഏറ്റവും വലിയ തെളിവാണ് നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റിന്റെ (NABARD) പിന്തുണയിൽ പുറത്തിറക്കിയിരിക്കുന്ന പുതിയ മൊബൈൽ ആപ്ലിക്കേഷൻ. കർഷകർക്ക് അവരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും സാമ്പത്തിക പ്രതിരോധം ഉറപ്പാക്കുന്നതിനുമായി ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങളും ഉപദേശങ്ങളും വിന്യസിക്കുക എന്നതാണ് ആപ്ലിക്കേഷൻ വഴി ലക്ഷ്യമിടുന്നത്.

സബ്സിഡിയിലൂടെയും സഹായം

സർക്കാരിനും, സ്വകാര്യ സംരംഭങ്ങൾക്കും, കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുത്താനുള്ള അറിവും സാങ്കേതികവിദ്യകളും നൽകുന്ന കാലാവസ്ഥാ ഫിൻടെക് കമ്പനിയായ mistEOയും കർഷകരെ സഹായിക്കുന്ന കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയുള്ള അഗ്രി-ടെക് സ്റ്റാർട്ടപ്പായ DeepFlow Technologies ഉം സംയുക്തമായാണ് ആപ്ലിക്കേഷന്റെ പൈലറ്റ് പ്രോജക്ട് അവതരിപ്പിച്ചത്. ആപ്പിനും അനുബന്ധ സേവനങ്ങൾക്കും നബാർഡ് സബ്‌സിഡി നൽകും. ആപ്പിന്റെ ആദ്യ വർഷത്തെ സബ്സ്ക്രിപ്ഷൻ ഫീസിന്റെ 75 ശതമാനവും ഇതുവഴി നബാർഡ് വഹിക്കുന്നു. ചെറുകിട കർഷകർക്കായുള്ള പൂർണ്ണമായും ഓട്ടോമേറ്റഡ് ആയ പാരാമെട്രിക് ഇൻഷുറൻസ് സൊല്യൂഷൻ സംയോജിത പ്ലാറ്റ്‌ഫോമിൽ പരീക്ഷിക്കും. ഇത് പ്രാദേശിക സാഹചര്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത, വിള ഇൻഷുറൻസ് പോളിസികൾ ആക്‌സസ് ചെയ്യാൻ കർഷകരെ പ്രാപ്തരാക്കും. വേഗത്തിലുള്ള പേഔട്ടുകൾ, അടിസ്ഥാന അപകടസാധ്യതകൾ കുറയ്ക്കൽ, കർഷകർക്ക് ഭരണപരമായ ചിലവ് കുറയ്ക്കൽ എന്നിവയ്ക്കുള്ള സൊല്യൂഷനുകളും പദ്ധതി നിർദ്ദേശിക്കുന്നുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version