2023ലെ ആദ്യ ഉൽപ്പന്നങ്ങൾ പുറത്തിറക്കി പ്രീമിയം ബ്രാന്റ് ആപ്പിൾ. രണ്ട് മാക്ക്ബുക്കുകളും, മാക് മിനിയുമാണ് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി 24 മുതൽ മാക് മിനി വിപണിയിൽ എത്തുമെന്നാണ് പുറത്തു വരുന്ന വിവരം
ആപ്പിളിന്റെ ഏറ്റവും പുതിയ ചിപ്സെറ്റുകളായ എം2 പ്രോ, എം2 മാക്സ് എന്നിവയുടെ കരുത്തുമായാണ് ഇവ വിപണിയിലെത്തുന്നത്. 2023 മാക്ബുക്ക് പ്രോ മോഡലുകളിൽ ആപ്പിൾ നൽകുന്ന പുതിയ എം2 ചിപ്പാണ് പഴയ മോഡലുകളിൽ നിന്നുള്ള ഏറ്റവും വലിയ വ്യത്യാസം. എം2 പ്രോ ചിപ്പോടു കൂടിയ പുതിയ 14 ഇഞ്ച് മാക്ബുക്ക് പ്രോയുടെ പ്രാരംഭ വില 1,99,900 രൂപയാണെന്നാണ് സൂചന. അതേസമയം, ഇതേ ചിപ്പ് ഉള്ള 16 ഇഞ്ച് മാക്ബുക്ക് പ്രോയുടെ പ്രാരംഭ വില 2,49,900 ആണ്. എം2 ചിപ്പ്സെറ്റുള്ള മാക് മിനി, എം2 പ്രോ ഉള്ള മാക് മിനി എന്നിവയ്ക്ക് യഥാക്രമം 59,900, 129,900 എന്നിങ്ങനെയാണ് പ്രാരംഭവില.
ജനുവരി 24 മുതൽ വിപണിയിൽ
2021 മുതൽ M1 Pro, M1 Max അടിസ്ഥാനമാക്കിയുള്ള MacBook പ്രൊ എന്നിവയ്ക്ക് പകരമായി M2 Pro, M2 Max എന്നിവ പുതുക്കിയ ആപ്പിൾ മാക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ സിസ്റ്റം-ഓൺ-ചിപ്പുകൾ ഈ ലാപ്ടോപ്പുകൾക്ക് ഔട്ട്ഗോയിംഗ് മോഡലുകളെ അപേക്ഷിച്ച് വേഗതയേറിയ പ്രകടനവും, മെച്ചപ്പെട്ട ബാറ്ററി ലൈഫും നൽകുന്നു. മിനി-എൽഇഡി ഡിസ്പ്ലേ ഉൾപ്പെടെയുള്ള മുൻ മോഡലിലെ സവിശേഷതകൾ അതേപടി തുടരും. ജനുവരി 24 മുതൽ രണ്ട് മോഡലുകളും ഷിപ്പിങ്ങിനും, വാങ്ങാനും ലഭ്യമാകുമെന്നാണ് സൂചന. പുതിയ MacBook പ്രൊ Wi-Fi 6E യും ലഭ്യമാക്കുന്നു. 60Hz വരെ 8K ഡിസ്പ്ലേകളും 240Hz വരെ 4K ഡിസ്പ്ലേകളും പിന്തുണയ്ക്കാൻ കഴിവുള്ള കൂടുതൽ വിപുലമായ HDMI യും ഉണ്ട്.
In a surprise move, Apple Inc unveiled new MacBooks on Tuesday. Traditionally, the firm organises four launch events in a year. The first one, the spring launch where Apple introduces its iMacs and accessories, is usually scheduled for March. However, this time, Apple Inc announced it in January.