FUSELAGE INNOVATIONS

ചെലവു കുറഞ്ഞ, മെയ്ക്ക് ഇൻ ഇന്ത്യ ഡ്രോണുകൾ നിർമ്മിക്കുന്ന Fuselage Innovations കാർഷിക മേഖലയിൽ വലിയ വിപ്ലവത്തിനാണ് ശ്രമിക്കുന്നത്.

കൃഷിയെ ഡ്രോൺ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് ആണ് ഫ്യൂസ് ലേജ് ഇനൊവേഷൻസ്
(Fuselage Innovations). ഓരോ കാർഷിക വിളയുടേയും ഇലയുടെ പ്രത്യേകതകൾ പരിശോധിച്ച്, ഡ്രോണുകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് അതിന് അനുയോജ്യമായ  കൃഷിരീതി വികസിപ്പിക്കുകയാണ് ഫ്യൂസ് ലേജ് ചെയ്യുന്നത്. ദേവൻ ചന്ദ്രശേഖരൻ, സഹോദരി ദേവിക എന്നിവർ ചേർന്നാണ് സ്റ്റാർട്ടപ്പിന് തുടക്കമിടുന്നത്. കേരള അഗ്രിക്കൾച്ചറൾ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ഒരു പ്രോജക്ടായിട്ടായിരുന്നു തുടക്കം. പിന്നീട്  2020ൽ കമ്പനി ഇൻകോർപ്പറേറ്റ് ചെയ്തു.

സാങ്കേതികവിദ്യ

സർവെയ്ലൻസ് ഡ്രോൺ, പ്രിസ്ക്രിപ്ഷനുവേണ്ടിയുള്ള ഏരിയൽ സ്പ്രേയിംഗ് ഡ്രോൺ എന്നിങ്ങനെ രണ്ട് ഡ്രോണുകൾ സംയോജിച്ചുപ്രവർത്തിക്കുന്ന സാങ്കേതികവിദ്യയാണ് ഫ്യൂസ്ലേജ് മുന്നോട്ടുവെയ്ക്കുന്നത്.  

സർവെയ്ലൻസ് ഡ്രോൺ വഴി ശേഖരിക്കുന്ന ഡാറ്റയ്ക്കനുസരിച്ചുള്ള പ്രിസ്ക്രിപ്ഷൻ (പരിഹാരമാർഗം) ആണ് നൽകുന്നത്. നിലവിൽ സൗത്ത് ഇന്ത്യയിലെ 35,000ത്തോളം ഹെക്ടർ ഭൂമിയിൽ സ്റ്റാർട്ടപ്പ് വിജയകരമായി ഈ സാങ്കേതികവിദ്യ നടപ്പിലാക്കിയിട്ടുണ്ട്. 3500ഓളം കർഷകർക്ക് സേവനം ലഭ്യമാക്കി. ഓരോ ചെടിയുടേയും ഇൻപുട്ട് സൈസ് അഥവാ മൈക്രോൺ പാർട്ടിക്കിൾ സൈസിന് അനുസരിച്ചാണ് സൊല്യൂഷൻ വികസിപ്പിക്കുന്നത്. ഇതിലൂടെ ന്യൂട്രിയന്റ്സ്, ഫേർട്ടിലൈസറുകൾ എന്നിവ ആഗിരണം ചെയ്യാനുള്ള ചെടിയുടെ ശേഷി വർദ്ധിപ്പിക്കുകയും, കീടങ്ങളിൽ നിന്നുള്ള ആക്രമണങ്ങളോട് വളരെ പെട്ടെന്ന് തന്നെ പ്രതികരിക്കാൻ അവയെ പ്രാപ്തമാക്കുകയും ചെയ്യുന്നു. വിളകളുടെ ഉത്പ്പാദന വർധനയ്ക്ക് ഇത് സഹായകമാകുന്നു.

സ്റ്റാർട്ടപ്പ് ടീം

കേരള സ്റ്റാർട്ടപ്പ് മിഷനിലെ മേക്കർ വില്ലേജിലാണ്  Fuselage Innovations ഇൻകുബേറ്റ് ചെയ്തത്. ദേവൻ ചന്ദ്രശേഖരൻ, സഹോദരി ദേവിക എന്നിവരാണ് സ്റ്റാർട്ടപ്പിന്റെ ഫൗണ്ടർമാർ. ഫ്യൂസ്ലേജ് ടീമിൽ 15 പേർ നേരിട്ടും, പത്ത് പേർ പുറത്തു നിന്നും ജോലി ചെയ്യുന്നു.

അംഗീകാരങ്ങൾ

നിലവിൽ കമ്പനി ബൂട്ട്സ്ട്രാപ്പ്ഡ് ആയാണ് പ്രവർത്തിക്കുന്നത്. കേന്ദ്ര കാർഷിക വകുപ്പിൽ നിന്ന് സ്റ്റാർട്ടപ്പിന് സീഡ് ഫണ്ടിംഗ് ലഭിച്ചിട്ടുണ്ട്. കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി, ഓഹരിപങ്കാളികളായ യുഎൻഡിപി ഇന്ത്യ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെയെല്ലാം പിന്തുണ ലഭിച്ചിട്ടുണ്ട്. എഫ്എൽസിടിഡി, അദാനി ഫൗണ്ടേഷൻ തുടങ്ങിയ ആക്സിലറേഷൻ പ്രോഗ്രാമുകളുടെ പിന്തുണയും നേടിയിട്ടുണ്ട്. വിവിധ ഇനൊവേഷൻ ചലഞ്ചുകളിൽ വിജയികളാകാനും സാധിച്ചു.

ഭാവി പദ്ധതികൾ

  ചെലവു കുറഞ്ഞ, മെയ്ക്ക് ഇൻ ഇന്ത്യ ഡ്രോണുകളാണ് ഫ്യൂസ് ലേജ് നിർമ്മിക്കുന്നത്. 2022ലെ അവസാന 4 മാസങ്ങളിലായി ഏകദേശം 14 ഡ്രോണുകൾ ഇന്ത്യയിലുടനീളം സ്റ്റാർട്ടപ്പ് വിതരണം ചെയ്തു. കിസാൻ ഡ്രോൺ സ്കീമിന് കീഴിൽ മികച്ച രീതിയിലുള്ള പ്രവർത്തനം കാഴ്ചവയ്ക്കുന്നു. ഫ്യൂസ് ലേജ് വികസിപ്പിച്ച പുതിയ പ്രോഡക്ട് നിലവിൽ സർട്ടിഫിക്കേഷൻ പ്രക്രിയയിലാണ്. ഈ വർഷം മുതൽ അന്താരാഷ്ട്ര വിപണികളിലേക്കുള്ള പ്രവേശനവും സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നുണ്ട്. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version