Malaika Arora, ഹെൽത്തി ഡെസേർട്ട് സ്റ്റാർട്ടപ്പായ ഗെറ്റ്-എ-വേയിൽ (Get-A-Whey) വെളിപ്പെടുത്താത്ത തുക നിക്ഷേപിച്ചു

ബോളിവുഡ് നടി Malaika Arora, ഹെൽത്തി ഡെസേർട്ട് സ്റ്റാർട്ടപ്പായ ഗെറ്റ്-എ-വേയിൽ (Get-A-Whey) വെളിപ്പെടുത്താത്ത തുക നിക്ഷേപിച്ചു. കരാറിന്റെ ഭാഗമായി മലൈക്ക അറോറ സ്റ്റാർട്ടപ്പിന്റെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിക്കും.

ഇന്ത്യയിൽ ഉടനീളം ഓഫ്‌ലൈൻ, ഓൺലൈൻ സാന്നിധ്യം വിപുലീകരിക്കാൻ ഈ ഫണ്ട് ഉപയോഗിക്കാനാണ് സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നത്. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ കീറ്റോ ചീസ് കേക്കുകൾ, വീഗൻ ജെലാറ്റോസ്, മറ്റ് ഹെൽത്തി ഡെസേർട്ട്സ് എന്നിവ പുറത്തിറക്കാൻ Get-A-Wheyപദ്ധതിയിടുന്നു. ഒരു മാസം മുമ്പ് ഗെറ്റ്-എ-വേയിൽ ഭൂരിഭാഗം ഓഹരികൾ സ്വന്തമാക്കാൻ ബിരിയാണി ബൈ കിലോ (Biryani By Kilo), 2 മില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു. ജഷ് ഷാ, പഷ്മി ഷാ, ജിമ്മി ഷാ (Jash Shah, Pashmi Shah, Jimmy Shah) എന്നിവർ ചേർന്ന് 2019-ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് Get-A-Whey. ഐസ്ക്രീം സാൻഡ്‌വിച്ചുകൾ, പോപ്‌സിക്കിൾസ്, കുൽഫികൾ, ഐസ്‌ക്രീമുകൾ തുടങ്ങിയ കുറഞ്ഞ കലോറിയും ഉയർന്ന പ്രോട്ടീനും ഉള്ള മധുരപലഹാരങ്ങളാണ് ​ഗെറ്റ്-എ-വേ വിൽക്കുന്നത്. ഷാർക്ക് ടാങ്ക് ഇന്ത്യ സീസൺ 1-ൽ ഗെറ്റ്-എ-വേ, വിധികർത്താക്കളായ അമൻ ഗുപ്ത, അഷ്‌നീർ ഗ്രോവർ, വിനീത സിങ് എന്നിവരിൽ നിന്ന് ​ഗെറ്റ്-എ-വേ 1 കോടി രൂപ ഫണ്ട് നേടിയിരുന്നു.

Bollywood actress Malaika Arora has invested an undisclosed amount in healthy dessert startup Get-A-Way. She will be the startup’s brand ambassador. Expanding its product portfolio, Get-A-Way would launch healthy desserts such as keto cheesecakes and vegan gelatos. The startup also plans to expand its manufacturing facilities and online and offline sales channels.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version