വാഹനങ്ങളിലെ നിയമവിരുദ്ധമായ എയർ ഹോണുകൾ കണ്ടെത്തി നീക്കം ചെയ്യുന്നതിനായി സംസ്ഥാനവ്യാപകമായി പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ് (MVD). ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിൻ്റെ നിർദേശപ്രകാരമാണ് ‘എയർ ഹോൺ വിരുദ്ധ സ്പെഷ്യൽ ഡ്രൈവ്’ നടപ്പാക്കുന്നത്.

mvd air horn crackdown

കോതമംഗലത്ത് കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ സംഭവമാണ് മന്ത്രിയെ വിഷയത്തിൽ കർശന നടപടിക്ക് പ്രേരിപ്പിച്ചത്. മന്ത്രി പ്രസംഗിക്കുന്നതിനിടെ സ്വകാര്യ ബസ് അരോചകമായ രീതിയിൽ എയർ ഹോൺ മുഴക്കി. ഇതിൽ ക്ഷുഭിതനായ മന്ത്രി, ബസ് തടഞ്ഞു നിർത്തി നടപടിയെടുക്കുകയും എയർ ഹോണുകൾക്കെതിരെയുള്ള പോരാട്ടം സംസ്ഥാനമെമ്പാടും വ്യാപിപ്പിക്കാൻ നിർദ്ശം നൽകുകയുമായിരുന്നു.

നിയമം ലംഘിച്ച് വാഹനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള എല്ലാ എയർ ഹോണുകളും ഉദ്യോഗസ്ഥർ ഊരിമാറ്റും. പിടിച്ചെടുക്കുന്ന എയർ ഹോണുകൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കണമെന്നും ഈ ഹോണുകൾ നിരത്തിവെച്ച് അതിലൂടെ റോഡ് റോളർ കയറ്റി നശിപ്പിക്കണമെന്നുമെല്ലാം മന്ത്രി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

kerala mvd begins ‘air horn anti-special drive’ on minister kb ganesh kumar’s directive to remove and destroy all illegal air horns on vehicles statewide.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version