ഡോക്ക് ലാമിനടുത്തു ചൈനയുമായുള്ള അതിർത്തിയിൽ ഇന്ത്യ S- 400 വ്യോമപ്രതിരോധ സ്ക്വാഡ്രൺ വിന്യസിച്ചു കഴിഞ്ഞു. അതിർത്തിയിൽ പഴുതടച്ച സൈനിക വ്യോമ നിരീക്ഷണത്തിൽ ഇന്ത്യ വിട്ടുവീഴ്ചയ്ക്കുമില്ല.

കാരണം ചൈനീസ് വിമാനങ്ങളും, ഡ്രോണുകളും അതിർത്തിക്കപ്പുറത്തു നിന്ന് ഇന്ത്യയിലേക്ക് ഇടയ്ക്കിടയ്ക്ക് എത്തിനോക്കുന്നുണ്ട്

എസ് 400 നിരീക്ഷണം പ്രവർത്തനക്ഷമമായതിനാൽ ഇനി ചൈനീസ് വിമാനങ്ങൾ അതിർത്തി കടന്നാൽ മറുപടി ഉടൻ തന്നെ നൽകും. അതിനു ഇടവരുത്താതെ തന്നെ അതിർത്തിയിൽ വ്യോമസുരക്ഷ ശക്തമാക്കുകയാണ് ഇന്ത്യ. അതിനായി ഇന്ത്യൻ വ്യോമസേന വീണ്ടും തയാറെടുക്കുകയാണ്, പ്രളയ് (Pralay) ആകാശ അഭ്യാസവുമായി.

അഭ്യാസം തുടങ്ങാൻ പ്രളയ്

വടക്കുകിഴക്കൻ മേഖലയിലെ എല്ലാ പ്രധാന വ്യോമതാവളങ്ങളും ഉൾപ്പെടുത്തി പ്രളയ്അഭ്യാസം നടത്തുവാൻ ഒരുങ്ങുകയാണ് ഇന്ത്യൻ വ്യോമസേന.

അടുത്ത ദിവസങ്ങളിൽ ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം അഭ്യാസം നടത്താനാണ് ഉദ്ദേശിക്കുന്നത്. റഫാൽ, SU -30 ജെറ്റുകൾ, ട്രാൻസ്‌പോർട്ട് വിമാനങ്ങൾ, മറ്റ് പ്രധാന യുദ്ധവിമാനങ്ങൾ എന്നിവ വ്യോമ അഭ്യാസത്തിൽ പങ്കെടുക്കും. റാഫേൽ, സുഖോയ് വിമാനങ്ങളുടെ വിവിധ തരം വ്യോമ അഭ്യാസങ്ങൾക്കാകും അതിർത്തി സാക്ഷ്യം വഹിക്കുക.

ഇന്ത്യൻ വ്യോമസേന ചൈനയുമായുള്ള അതിർത്തി പ്രദേശത്ത് S-400 എയർ ഡിഫൻസ് സ്ക്വാഡ്രൺ വിന്യസിക്കുകയും സജീവമാക്കുകയും ചെയ്തതോടെ പ്രദേശത്തെ വ്യോമ സുരക്ഷ കൂടുതൽ തന്ത്ര പ്രധാനമായിട്ടുണ്ട്. . റഷ്യ കൈമാറിയ രണ്ടാമത്തെ S-400 എയർ ഡിഫൻസ് സിസ്റ്റത്തിന് 400 കിലോമീറ്റർ ദൂര പരിധി കടക്കുന്ന ഏത് ശത്രുവിമാനത്തെയും മിസൈലിനെയും നേരിടാൻ കഴിയും. ആദ്യത്തെ S-400 ഇന്ത്യ വിന്യസിച്ചിരിക്കുന്നത് അംബാലയിലാണ് . നിരീക്ഷണ ശേഷി വർദ്ധിപ്പിക്കാൻ. വ്യോമസേന അടുത്തിടെ ഡ്രോണുകളുടെ ഒരു സ്ക്വാഡ്രൺ വടക്ക് കിഴക്കോട്ട് മാറ്റി വിന്യസിച്ചിരുന്നു . ഡോക്‌ലാം മേഖലയിൽ ചൈന തങ്ങളുടെ നീക്കങ്ങൾ സംശയകരമായ വിധത്തിൽ വർധിപ്പിച്ചതോടെ ഇന്ത്യൻ സായുധ സേനയും ഒരുങ്ങുകയാണ്. കഴിഞ്ഞ മാസങ്ങളിൽ വ്യോമസേനാ നടത്തുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ കമാൻഡ് ലെവൽ അഭ്യാസമാണ്‌ പ്രളയ് . ഷില്ലോങ്ങിലെ ഈസ്റ്റേൺ കമാൻഡിന് കീഴിൽ ചൈനയുടെ അതിർത്തി നിരീക്ഷിക്കാൻ മുഴുവൻ വടക്കുകിഴക്കൻ വ്യോമമേഖലയും അഭ്യാസത്തിൽ സജീവമായി പങ്കെടുക്കും.

വിഫലമാകുന്ന നയതന്ത്ര ചർച്ചകൾ

കഴിഞ്ഞ മാസങ്ങളിൽ സമാനമായ കമാൻഡ് ലെവൽ ഡ്രിൽ ഇതേ പ്രദേശത്തെ അതിർത്തിയിൽ ഇന്ത്യൻ വ്യോമസേന നടത്തിയിരുന്നു. ചൈന അതിർത്തിയിലെ മുഴുവൻ വടക്കുകിഴക്കൻ വ്യോമമേഖലയും ഷില്ലോങ്ങിലെ ഇന്ത്യൻ വ്യോമസേനയുടെ ഈസ്റ്റേൺ കമാൻഡിന്റെ നിയന്ത്രണത്തിലാണ്.

യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് വളരെ അടുത്ത് പറക്കാനോ, നീങ്ങാനോ ശ്രമിക്കുന്ന ചൈനീസ് വിമാനങ്ങളെ പിന്തിരിപ്പിക്കാൻ പതിവായി യുദ്ധവിമാനങ്ങളെ അയയ്ക്കുന്നുണ്ട് കമാൻഡ്. സിക്കിം, സിലിഗുരി ഇടനാഴി സെക്ടറിൽ ശത്രുക്കളുടെ പ്രവർത്തനം ട്രാക്കുചെയ്യാനുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിനായി അടുത്തിടെയാണ് വടക്കുകിഴക്കൻ ഭാഗത്തേക്ക് ഡ്രോണുകളുടെ ഒരു സ്ക്വാഡ്രൺ മാറ്റിയത്. ദോക്‌ലാം മേഖലയിൽ ചൈനയുടെ പ്രവർത്തനങ്ങളും വർധിച്ചിട്ടുണ്ടെന്നും ഇന്ത്യൻ സുരക്ഷാസേന അവരെ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 2017ൽ ഡോക്‌ലാം മേഖലയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾക്ക് ശേഷം അടുത്തിടെ ഒത്തുതീർപ്പായിരുന്നു. എന്നിട്ടും ചൈന അതിർത്തിയിൽ സംഘർഷങ്ങൾ തുടരുകയാണ്. ആ പശ്ചാത്തലത്തിൽ ആണ് ചൈനക്ക് മുന്നറിയിപ്പെന്നോണം പ്രളയ് അഭ്യാസം നടത്തുവാൻ ഇന്ത്യ തീരുമാനിച്ചത്.

The Indian Air Force intends to undertake a pralay drill including all significant air bases in the region’s northeast. In the upcoming days, the drill will take place close to the Line of Actual Control with China. The air exercise will feature participation from Rafale, SU-30 planes, transport aircraft, and other significant combat aircraft.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version